കെ.പി.എ. ബഹ്‌റൈൻ സ്നേഹസ്പർശം എട്ടാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെയും പ്രവാസി ശ്രീയുടെയും നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച എട്ടാമത് കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ നായർ ഉത്‌ഘാടനം ചെയ്തു. കെ.പി. എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ച ചടങ്ങിന് വൈ. പ്രസിഡന്റ് കിഷോർ കുമാർ സ്വാഗതം പറഞ്ഞു, ട്രെഷറർ രാജ് കൃഷ്ണൻ , സെക്രെട്ടറി സന്തോഷ് കാവനാട്, അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ 70 ഓളം പ്രവാസികൾ രക്തദാനവും, പ്ളേറ്റ്ലറ്റ് ദാനവും നടത്തി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, നവാസ് കരുനാഗപ്പള്ളി, നിഹാസ്, നാരായണൻ, സൽമാബാദ് ഏരിയ പ്രസിഡന്റ് ലിനീഷ് പി. ആചാരി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

ബ്ലഡ് ഡോണെഷൻ കൺവീനർ വി. എം. പ്രമോദ്, കെ.പി.എ ഹമദ് ടൌൺ ഏരിയ ഭാരവാഹികളായ പ്രദീപ് കുമാർ, വിഷ്ണു , വിനീത്, രാഹുൽ, അനൂപ്, പ്രവാസി ശ്രീ. യൂണിറ്റ് ഹെഡുകളായ ജ്യോതി പ്രമോദ്, പ്രദീപ അനിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News