മാര്‍ത്തോമാ സേവികാ സംഘം മീറ്റിംഗ് ജനുവരി 3ന്

ഡാളസ് : മലങ്കര മർത്തോമാ സുറിയാനി സഭ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് റീജനൽ സേവികാ സംഘം മീറ്റിംഗ് ജനുവരി 3 ന് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.

വൈകിട്ട് 7 മണിക്ക് (ടെക്സസ് സമയം) ആരംഭിക്കുന്ന യോഗത്തിൽ കരോൾട്ടൺ മാർത്തോമാ ഇടവക വികാരിയും റീജനൽ പ്രസിഡന്റുമായ റവ. തോമസ് മാത്യു പി. അധ്യക്ഷത വഹിക്കും. ഫാർമേഴ്സ് മാർത്തോമാ ചർച്ചിൽ നിന്നുള്ള റവ. അബ്രഹാം തോമസ് വചന ശുശ്രൂഷ നിർവഹിക്കും. റീജനിലെ എല്ലാ ഇടവകയിൽ നിന്നുള്ള സേവികാ സംഘാംഗങ്ങൾ യോഗത്തിൽ പ്രാർഥനാ പൂർവ്വം സംബന്ധിക്കണമെന്ന് സെക്രട്ടറി ജോളി ബാബു അറിയിച്ചു.

സൂം മീറ്റിംഗ് ഐഡി – 876 261 1625

പാസ്കോഡ് –12345

കൂടുതൽ വിവരങ്ങൾക്ക് : ജോളി ബാബു 214 564 3584

Print Friendly, PDF & Email

Related posts

Leave a Comment