ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്സസ്സിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: മന്ത്രി കെ രാജൻ

ഡാളസ്: മാധ്യമ പ്രവർത്തകരുടെ അമേരിക്കയിലെ ആദ്യകാല സംഘടനയായ ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്സസ്സിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും, സംഘടനയുടെ സെമിനാറിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും കേരള റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. 2006 ൽ നോർത്ത് ടെക്സസ്സിലെ മാധ്യമ പ്രവർത്തകർ രൂപീകരിക്കപ്പെട്ട ഈ സംഘടന വളരെ ശ്രദ്ധേയമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും, വാർത്ത ദൂരം അമേരിക്ക മുതൽ കേരളം വരെ എന്ന വിഷയത്തിൽ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ ആയിട്ടുള്ള മുഹമ്മദ് അനിസ് , രാജാജി മാത്യു തോമസ് അടക്കമുള്ള പ്രമുഖ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാർ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

അമേരിക്ക മുതൽ കേരളം വരെയുള്ള പത്രപ്രവർത്തനത്തിന് ശൈലിയും സ്വഭാവവും അവർ നേരിടുന്ന പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. മാധ്യമ പ്രവർത്തകർ ഓരോ ഇടങ്ങളിലും നേരിടുന്ന പ്രശ്നങ്ങളും അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളും തീർച്ചയായും വ്യത്യാസം തന്നെയായിരിക്കും. കേരളത്തിൽനിന്ന് പ്രവാസ ജീവിതത്തിലേക്ക് പോയിട്ടും മലയാളത്തെയും മലയാളത്തിലെ മാധ്യമപ്രവർത്തനത്തെയും വിടാതെ സ്നേഹിക്കുന്ന ആളുകൾ നോർത്ത് ടെക്സസ്സിൽ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നുവെന്നും, വാർത്ത ദൂരം അമേരിക്ക മുതൽ കേരളം വരെ എന്ന ഈ സെമിനാർ പ്രധാനപ്പെട്ട ഒരു ആശയമായി കണ്ടുകൊണ്ട് തീർച്ചയായും രണ്ട് ഇടങ്ങളും തമ്മിൽ പരസ്പര വിനിമയം നടത്തേണ്ട എല്ലാ മാധ്യമ അഭിപ്രായപ്രകടനങ്ങളും ചർച്ച ചെയ്യാനും ഈ സെമിനാറിനു കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു

ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ നേതൃത്വത്തിൽ ജനുവരി 14 ശനിയാഴ്ച രാവിലെ 9 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ഓൺലൈൻ മാധ്യമ സെമിനാരിൽ ആശംസാപ്രസംഗം നടത്തുകയായിരുന്നു മന്ത്രി രാജൻ. മാധ്യമ പ്രവർത്തകയും കേരളാ സംസ്ഥാന ആരോഗ്യവകുപ്പ് ജനപ്രിയ മന്ത്രിയുമായ ശ്രീമതി വീണാ ജോർജ്ജ്, ആശംസ അറിയിച്ചു

സിജു വി. ജോർജ്ജ് (പ്രസിഡന്റ്) സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാം മാത്യു ഏവരെയും സഹർഷം സ്വാഗതം ചെയ്തു. പുതിയതായി പ്രസ് ക്ലബിൽ അംഗ്വത്വം സ്വീകരിച്ച ആതുര സേവന രംഗത്തെ ഔദ്യോഗിക ജോലിയോടൊപ്പം, ഓൺലൈൻ മാധ്യമങ്ങളുടെ ആരംഭത്തിൽ തന്നെ അമേരിക്കയിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമ പ്രവർത്തക ലാലി ജോസഫ്, വ്യക്തമായ കാഴ്ചപ്പാടോടെ സമൂഹ മാധ്യമങ്ങളിൽ ബ്ലോഗുകൾ എഴുതി അനുവാചകരിൽ അവബോധം സൃഷ്ടിച്ച അനുഭവ സമ്പത്തുള്ള വ്യക്തിത്വത്തിനുടമ ജോജോ കോട്ടയ്ക്കൽ, ആനുകാലിക വിഷയങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ നടത്തുകയും, സാഹിത്യ- നാടക അഭിനയ രംഗത്തും സജീവ സാന്നിദ്ധ്യമായ അനശ്വർ മാമ്പള്ളി, വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ മാധ്യമ രംഗത്ത് പ്രവർത്തിപരിചയം സിദ്ധിച്ച തോമസ് ചിറമേൽ എന്നിവരെ അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്) സെമിനാറിൽ പരിചയപ്പെടുത്തി.

പ്രശസ്ത പത്ര പ്രവർത്തകനും, മലയാള മനോരമ കോട്ടയത്ത് ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായ മുഹമ്മദ് അനീസ് ‘വാർത്താദൂരം അമേരിക്ക മുതൽ കേരളം വരെ’ എന്ന വിഷയത്തെ കുറിച്ച് നടത്തിയ മുഖ്യ പ്രഭാഷണം ഗഹനവും പുതുമ നിറഞ്ഞതുമായിരുന്നു.

ജനയുഗം പത്രാധിപരും, മുൻ നിയമസഭാസാമാജികനുമായ ശ്രീ രാജാജി മാത്യു തോമസ് വിഷയത്തെ ആസ്പദമാക്കി നൂതന ചിന്തകൾ പങ്ക്‌വെച്ചു.

അനിൽ ഫിലിപ്പ് (മനോരമ), ജെ. മാത്യൂസ് (ജനനി), ഡോ ജോർജ് എം കാക്കനാട് (ആഴ്ചവട്ടം), പുന്നൂസ് മാത്തൻ (യു എസ് കോൺസുലേറ്റ് ചെന്നൈ), ഷിജു എബ്രഹാം (ഐസിഇസി പ്രസിഡൻറ്), ഹരിദാസ് തങ്കപ്പൻ( കേരള അസോസിയേഷൻ പ്രസിഡൻറ്), രാജൻ ചിറ്റാർ, റിബിൻ തിരുവല്ല, സി വി ജോർജ്, അമ്പാട്ട് രാമചന്ദ്രൻ (ബോംബെ), ഡോ മാത്യു ജോയ്‌സ് (ഐ എ പി സി) തുടങ്ങിയ നോർത്ത് അമേരിക്കയിലും, ഇൻഡ്യയിലും നിന്നുള്ള നിരവധി മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും ചർച്ചയിൽ സജീവമായി പങ്കെടുത്തു

സംഘടനയുടെ 2022-23 പ്രവർത്തനവർഷത്തെ ഭാരവാഹികളായ സിജു വി. ജോർജ്ജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ബെന്നി ജോൺ (ട്രഷറർ), പ്രസാദ് തീയാടിക്കൽ (ജോയിന്റ് ട്രഷറർ) എന്നിവരും രക്ഷാധികാരി ബിജിലി ജോർജ്ജ് ഉപദേശക സമിതി അംഗങ്ങളായ സണ്ണി മാളിയേക്കൽ, പി. പി. ചെറിയാൻ, ടി. സി. ചാക്കോ എന്നിവരും സെമിനാറിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ചു അഡ്വൈസറി ചെയര്‍മാന്‍ ബിജിലി ജോർജ്ജ് കൃതഞ്ജത രേഖപ്പെടുത്തി.

Print Friendly, PDF & Email

Related posts

Leave a Comment