ഷിക്കാഗോ കെ.സി.എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി ജനുവരി 28 ശനിയാഴ്ച

ഷിക്കാഗൊ: ജനുവരി 28 ശനിയാഴ്ച രാവിലെ 11:30 മുതൽ ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ കെ.സി.എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി നടത്തുന്നു. മലയാള സിനിമകളിലെ പ്രധാന നായകനടിയും നർത്തകിയുമായ ഗീതയാണ് മുഖ്യാതിഥി.

വിവിധതരം ഗെയിമുകൾ, ലൈവായുള്ള സംഗീതം, ഡിജെ, എന്നീ പരിപാടികൾ കോർത്തിണക്കി ഏറെ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ഹോളിഡേ പാർട്ടി സംഘടിപ്പിക്കുന്നത്. ആസ്വാദകരമായുള്ള അനേക തരം ഭക്ഷണ പാനീയങ്ങൾ ഈ പാർട്ടിയിലെ പ്രത്യേകതയാണ്. ഷിക്കാഗോ കെ.സി.എസ്സിലെ എല്ലാ വനിതകളും, ഈ പാർട്ടിയിൽ പങ്കെടുത്ത് ഇത് അനുഭവേദ്യമാക്കാൻ ടോസ്മി കൈതക്കത്തൊട്ടിയിലിന്റെ നേതൃത്വത്തിലുള്ള വുമൺസ് ഫോറം താത്പര്യപ്പെടുന്നു.

ടോസ്മി കൈതക്കത്തൊട്ടിയിൽ (പ്രസിഡന്റ്), ഷൈനി വിരുത്തികുളങ്ങര (വൈസ് പ്രസിഡന്റ്), ഫെബിൻ തെക്കനാട് (സെക്രട്ടറി), ഡോ. സൂസൻ ഇടുക്കുതറയിൽ (ജോയിന്റ് സെക്രട്ടറി), ബിനി മനപ്പള്ളിൽ (ട്രഷറർ) എന്നിവരെ കൂടാതെ ഏകദേശം ഇരുപതോളം ഏരിയ കോഡിനേറ്റേഴ്‌സ്, ഈ പാർട്ടിക്ക് പിന്നിൽ പ്രവർത്തിക്കുന്നു. ടോമി ഇടത്തിൽ, സിറിൽ കട്ടപ്പുറം എന്നിവരാണ് ഗ്രാൻഡ് സ്‌പോൺസര്‍മാര്‍.

Print Friendly, PDF & Email

Related posts

Leave a Comment