നാടിനെ വിറപ്പിച്ച കാട്ടാനയെ മയക്കു വെടി വെച്ച് നിരീക്ഷിച്ച് ടാസ്ക് ഫോഴ്സ്

പാലക്കാട്: നാലു വർഷമായി നാട്ടിൽ കറങ്ങിനടന്ന് ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പനാനയെ മയക്കു വെടി വെച്ചു. ആന മയങ്ങാന്‍ 45 മിനിറ്റ് എടുക്കുമെന്നും ഈ സമയം നിർണായകമാണെന്നും സംഘം അറിയിച്ചു. ആന ഇപ്പോൾ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണത്തിലാണ്.

ആനയെ കൊണ്ടുവരാനുള്ള ലോറി ധോണി ക്യാമ്പിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ കാട്ടുകൊമ്പൻ ധോണിയിൽ എവിടെയാണെന്നതിനെ കുറിച്ച് കൃത്യമായ വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. തുടർന്നാണ് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കാട്ടാനയെ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത്. പിന്നീട് വനം ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മയക്കുവെടി വയ്‌ക്കുകയും ചെയ്‌തു.

ഇതിന്റെ ഭാഗമായി മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ റെയ്ഞ്ച്‌ ഓഫീസർ എൻ. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ പ്രവർത്തനസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിൽ സുപ്രധാന പങ്കുവഹിച്ചത്.

Print Friendly, PDF & Email

Related posts

Leave a Comment