ഇന്നത്തെ രാശിഫലം (ജനുവരി 23, തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ശുഭകരമായ ദിവസമായിരിക്കില്ല. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകണമെന്നില്ല. കച്ചവടക്കാർ ഇന്ന് നല്ല ദിവസമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത. ഇതിനായുള്ള മുൻകരുതലുകൾ എടുക്കണം. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പ് വയ്‌ക്കുകയാണെങ്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.

കന്നി: നിങ്ങൾക്ക് മികച്ച ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ മറികടക്കാൻ സാധിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി നിങ്ങൾ ഉത്കണ്ഠാകുലനായിരിക്കും. നിസാരമായ കാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാനിടയുണ്ട്. അതുകൊണ്ട് ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് ഏറെ ഗുണകരമായിരിക്കും.

തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ നിങ്ങൾക്ക് ഗുണകരമാകും. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും.

വൃശ്ചികം: കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ട സഹായങ്ങൾ ചെയ്യാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. ഇന്ന് ആരോഗ്യകരമായും സാമ്പത്തികപരമായും മികച്ച ദിവസമായിരിക്കും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും.

ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമായതല്ലെങ്കിലും നാളെ മികച്ച ദിവസമായിരിക്കും. ജീവിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി ഒരു പാർട്ട്-ടൈം കോഴ്‌സിൽ ചേരാൻ കഴിയും. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടരുത്.

മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഏറ്റവും മികച്ചതായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം പങ്കിട്ട നിമിഷങ്ങൾ ഓർത്ത് സന്തോഷിക്കും. സുഹൃത്തിനെ വിളിച്ച് സന്തോഷം പങ്കിടും.

കുംഭം: നിങ്ങൾക്ക് സാമ്പത്തികമായി മികച്ച ദിനമായിരിക്കില്ല. എന്നാൽ ജീവിതത്തിൽ പാലിക്കേണ്ട ഏറ്റവും മഹത്തായ കാര്യങ്ങളിൽ നിങ്ങൾക്ക് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാകാൻ ഇടയാക്കിയേക്കാം. അത് നിങ്ങളുടെ ജീവിതത്തെ കൂടുതൽ ചിട്ടയുള്ളതാക്കും. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു പ്രയാസവും തോന്നേണ്ടതില്ല.

മീനം: ഇന്ന് നിങ്ങൾക്ക് മനക്ലേശത്തിൻറെ ആവശ്യമില്ല. നിങ്ങളിന്ന് കൂടുതൽ ക്ഷമയുള്ളവനായിരിക്കും അതുകൊണ്ട് മറ്റുള്ളവരോട് ക്ഷമിക്കും. എന്നാൽ മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാതെ സൂക്ഷിക്കണം.

മേടം: ഭാവി ജീവിതത്തിന് വേണ്ട തീരുമാനങ്ങൾ എടുക്കാൻ കഴിയും എന്നാൽ തീരുമാനങ്ങൾ എടുക്കുമ്പോൾ സാമാന്യബോധമുണ്ടായിരിക്കുന്നത് നല്ലതാണ്. നിങ്ങൾ കണക്ക് കൂട്ടലുകൾ നടത്തുകയും നല്ലവരിൽ നിന്ന് മാർഗനിർദേശങ്ങൾ തേടുകയും ചെയ്യുക.

ഇടവം: വാദപ്രതിവാദങ്ങളുടെ ഛായയായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസത്തിന് നിറം പകരുന്നത്. ഉച്ചതിരിഞ്ഞ് നിങ്ങൾ സുഹൃത്തുക്കളുമായി വളരെ നീണ്ട ബിസിനസ്സ് ചർച്ചകൾ നടത്തിയേക്കാം. വൈകുന്നേരം നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. നിങ്ങൾക്ക് ഇണയുമായി കൂടുതൽ സ്നേഹം പങ്കിടാൻ സാധിക്കും.

മിഥുനം: ഇന്ന് മതപരമായ കാര്യങ്ങൾക്കായി നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക പ്രയാസങ്ങൾ വരാതെ ശ്രദ്ധിക്കണം. നിങ്ങൾക്ക് ചുറ്റുമുള്ളവരെ സഹായിക്കാൻ ഈ സമയം കണ്ടെത്തും.

കർക്കടകം: ഇന്ന് നിങ്ങൾക്ക് എല്ലാവിധത്തിലും വെല്ലുവിളികൾ നേരിടേണ്ടി വരും. നിങ്ങൾക്ക് ആത്മവിശ്വാസം കുറയാനിടയുണ്ട്. നിഷ്ചയദാർഢ്യത്തോടെ പെരുമാറേണ്ട സന്ദർഭങ്ങളിൽ പോലും നിങ്ങൾക്ക് അങ്ങനെ പെരുമാറാനാവില്ല. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളവർക്കൊപ്പം നിങ്ങൾക്ക് സമയം ചെലവിടാനാകും.

Print Friendly, PDF & Email

Leave a Comment

More News