ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം ഡ്രെക്സൽ ഹിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു

ഡ്രെക്സൽ ഹിൽ, പെൻസിൽവേനിയ സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ജനുവരി 15 ഞായറാഴ്ച ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് പരിപാടിക്ക് സാക്ഷ്യം വഹിച്ചു. ഭദ്രാസനത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം
വീണ്ടും സമാരംഭിക്കുന്നു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ കുര്യാക്കോസ് (സിബി) വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ഉമ്മൻ കാപ്പിൽ, FYC സുവനീർ ചീഫ് എഡിറ്റർ സൂസൻ ജോൺ വറുഗീസ്, കമ്മിറ്റി അംഗങ്ങളായ ബിഷേൽ ബേബി, ബിപിൻ മാത്യു എന്നിവരടങ്ങിയ FYC ടീമിനെ ഇടവകയിലേക്കു സ്വാഗതം ചെയ്തു.

കഴിഞ്ഞ ഫാമിലി കോൺഫറൻസുകളിലെ സ്വന്തം അനുഭവത്തെക്കുറിച്ച് അച്ചൻ ഊഷ്മളമായി സംസാരിക്കുകയും ഇടവകാംഗങ്ങളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. FYC ടീം ഇടവകാംഗങ്ങളെ കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുകയും കോൺഫറൻസിന്റെ വിശദാംശങ്ങൾ നൽകുകയും ചെയ്തു.

2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) ആണ് സമ്മേളനം നടക്കുന്നത്. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനത്തിന്റെ പുതുതായി അഭിഷിക്തനായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രധാന ചിന്താവിഷയം.

സുവനീറിനുള്ള ഇടവകയുടെ ചെക്ക് ട്രഷറർ തോമസ് വി.തൊമ്മൻ കൈമാറി. ചാക്കോ വർഗീസും നിരവധി ഇടവകാംഗങ്ങളും പരസ്യങ്ങൾ സ്പോൺസർ ചെയ്തും കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും സുവനീറിന് പിന്തുണ വാഗ്ദാനം ചെയ്തു. കോൺഫറൻസിന് ആത്മാർത്ഥമായ പിന്തുണ നൽകിയ ഇടവക വികാരി ഫാ. സിബി വർഗീസ്, സെക്രട്ടറി കുര്യാക്കോസ് ജോൺ, ട്രഷറർ തോമസ് വി. തൊമ്മൻ, ഭദ്രാസന അസംബ്ലി അംഗം വര്ഗീസ് ബേബി, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ടീം നന്ദി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ.സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Related posts

Leave a Comment