ഇന്നത്തെ രാശിഫലം (ജനുവരി 30, തിങ്കള്‍)

ചിങ്ങം: നിങ്ങളിന്ന് പരിവർത്തനം ചെയ്യാത്തതായി ഒന്നുമുണ്ടാവില്ല. ഇന്ന് നിങ്ങളുടെ ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ നിങ്ങൾ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. നിങ്ങളുടെ മുൻഗാമികളുടെ അനുഗ്രഹം ഇന്ന് മുഴുവൻ നിങ്ങൾക്കുണ്ടാകും.

കന്നി: ഇന്ന് നിങ്ങളുടെ കച്ചവടത്തിലെ കഴിവുകളെ സാമ്പത്തിക കാര്യവുമായി ചേർത്ത് പരിശോധിക്കും. വിജയപാതയിലേക്കുള്ള ഒരിക്കലും തീരാത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് നിങ്ങളുടെ നൂതന മാർഗങ്ങൾ ചിന്തിക്കും. ആത്മവിശ്വാസം കെവിടില്ല.

തുലാം: നിങ്ങൾ ഇന്ന് ജനമധ്യത്തിലായിരിക്കുകയും ചെയ്യും. ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തുകയും ചെയ്യും. നിങ്ങൾക്ക് പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ.

വൃശ്ചികം: ഇന്ന് നിങ്ങൾ ബഹുമതികളെപ്പറ്റി ചിന്തിച്ച് ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ നിങ്ങൾ പിന്നിലാകാതെയിരിക്കണം. കൂട്ടുസംരംഭത്തിൽ ക്ഷമയോടെ കാത്തിരിക്കുക. നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിക്കും.

ധനു: ഇന്ന് തടസ്സങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. പക്ഷേ വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തു നിൽക്കണം. ഇന്ന് പകൽ മുഴുവനും വലിയ തീരുമനങ്ങൾ ഒന്നും എടുക്കാതിരിക്കുക. സന്ധ്യയോടെ, അപ്രതീക്ഷിത ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുകയും അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ചെയ്യും.

മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങൾ കൊണ്ടും അസ്വസ്ഥനാകാൻ സാധ്യത. ഒന്നുകിൽ മാനസിക പ്രതിസന്ധിയും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയും അല്ലെങ്കിൽ കഠിനാധ്വാനം കൊണ്ടുള്ള അവസ്ഥയും നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥയ്ക്കും മേലധികാരികളുടെ അതൃപ്തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.

കുംഭം: നിങ്ങളുടെ കടുംപിടുത്തവും കടുത്ത പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിനും കുടുംബ ജീവിതത്തിനും ഹാനികരമായേക്കാം. സമൂഹത്തിലെ നിങ്ങളുടെ അന്തസ്സിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഇന്ന് ഉൾപ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂർവം കൈകാര്യം ചെയ്യുന്നതിൽ വിജയിക്കും. അമ്മയിൽ നിന്ന് നിർലോഭമായ നേട്ടം വന്നുചേരും.

മീനം: ‘കഠിനമായി അധ്വാനിക്കൂ, ആവോളം ആസ്വാദിക്കൂ’ എന്ന ജീവിത ശൈലിയാണ് നിങ്ങൾ പിന്തുടരുക. ഇന്ന് ഈ പ്രവണത ശക്തമാകും. നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങളും കണ്ടെത്താനുള്ള കഴിവ് ഇന്ന് കൂടുതൽ പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ താമസിയാതെ യാഥാർത്ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയദാർഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും പ്രവർത്തനങ്ങളും സാധ്യമാക്കുന്നതിന് നിങ്ങളെ സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസികയാത്ര അസൂത്രണം ചെയ്യും. സാമൂഹിക അംഗീകാരം ലഭിക്കും.

മേടം : ഇന്ന് പ്രശ്‌നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. ഇന്ന് നിങ്ങൾക്ക് ഉത്തരവാദിത്തം കാണിക്കേണ്ടിവരും. കുടുംബത്തിൻറെ ആവശ്യങ്ങൾക്കായിരിക്കും ഇന്ന്. ഇത് ക്ലേശകരമായിരിക്കും. നിങ്ങളുടെ വാക്കും കോപവും ഇന്ന് നിയന്ത്രിക്കുക. അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ മനസ്സിനെ വ്രണപ്പെടുത്തേണ്ടിവരും. ഇത്തരം പ്രവർത്തനങ്ങളെയും തർക്കങ്ങളെയും ദൈനംദിന ജീവിതത്തെ പ്രശ്‌നമാക്കാൻ അനുവദിക്കരുത്. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. പലവക ചെലവുകൾ അമിതഭാരം ഏൽപ്പിക്കും.

ഇടവം: ധനപരമായ നേട്ടങ്ങൾക്ക് സാധ്യത. പുതിയ സാമ്പത്തിക സ്രോതസ്സുകൾ തുറന്നിടും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാ ജോലികളും സാധ്യമാക്കാൻ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കും. വീട്ടിൽ പ്രസന്നമായ സംഭാഷണങ്ങൾ സമാധാനപൂർണമായ അന്തരീക്ഷം ഉണ്ടാക്കും.

മിഥുനം: ഇന്ന് നിങ്ങൾ വേണ്ടത്ര മുൻകരുതലെടുക്കുക. നിങ്ങളുടെ ക്ഷിപ്രകോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘർഷഭരിതമായ സ്ഥിതിവിശേഷം സൃഷ്‌ടിക്കുകയും ചെയ്യും. ധ്യാനം പരിശീലിക്കുക. നിങ്ങൾക്ക് ശാന്തത കൈവരും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. വരുമാനത്തേക്കാൾ ചെലവുണ്ടാകാമെന്നതുകൊണ്ട് ജാഗ്രത പുലർത്തുക. അപകട സാധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക.

കർക്കടകം: നിങ്ങളുടെ ക്രിയാത്മകമായ ഊർജം ഇന്ന് ഫലവത്താകും. സന്ദർശനങ്ങൾക്കും ഉല്ലാസവേളകൾക്കും സാധ്യത. അവിവാഹിതർക്ക് വിവാഹത്തെ പറ്റി ചിന്തിക്കാം. താമസിയാതെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞേക്കാം. പെട്ടെന്നുളള സാമ്പത്തിക നേട്ടവും സാമ്പത്തിക സ്രോതസ്സുകൾ വർധിച്ചതും ഇന്ന് നിങ്ങളുടെ ഭാഗ്യാനുഭവങ്ങൾ കൂടുതലാക്കും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു ദീർഘദൂര യാത്ര പോകും.

Print Friendly, PDF & Email

Leave a Comment

More News