വണ്‍ പില്‍ കാന്‍ കില്‍ ക്യാമ്പയിന് ഒക്കലഹോമയില്‍ തുടക്കം

ഒക്കലഹോമ : ചെറുപ്പക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ഫെന്റനില്‍ മയക്കുമരുന്നിന്റെ അമിതമായ ഉപയോഗത്തിനെതിരെ ‘വണ്‍ പില്‍ കാന്‍ കില്‍’ എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡ്രഗ്‌സ്  എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് ഒക്കലഹോമയിലെ  ജനങ്ങളില്‍ ഫെന്റനിലിന്റെ അപകടത്തെക്കുറിച്ച് ബോധവല്‍ക്കരണത്തിന് ഉള്ള ക്യാമ്പയിന്‍  ആരംഭിച്ചിരിക്കുന്നത്.

മോര്‍ഫിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയായ സിന്തറ്റിക് ഓപ്പിയോഡ്  എന്നറിയപ്പെടുന്ന ഫെന്റനില്‍ എന്ന വിഷം വീര്യം വര്‍ധിപ്പിക്കുന്നതിന്  മറ്റുമുള്ള മരുന്നുകളുമായി സംയോജിപ്പിച്ചു ഡോക്ടര്‍മാരുടെ കുറിപ്പോടു കൂടി വാങ്ങുന്ന ഒപ്പിയോഡുമായി സാമ്യമുള്ള മരുന്നുകള്‍ ആയിട്ടാണ് വില്‍പന നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഡിഇഎ  റിപ്പോര്‍ട്ട് അനുസരിച്ച് 50 മില്യന്‍ ഇത്തരം ഗുളികകളാണ് പിടികൂടിയത്. 2022 ല്‍ 60 ശതമാനമാണ് ഇതില്‍ വര്‍ധനവ് വന്നിരിക്കുന്നത്.

മയക്കു മരുന്നുകളുടെ അമിത ഉപയോഗം മൂലം 108000 മരണമാണ് അമേരിക്കയില്‍  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്  എന്ന് സി.ഡി.സി വെളിപ്പെടുത്തി.

കോളേജ് ക്യാമ്പസുകളില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചിരിക്കുന്നത് യുവതലമുറയെ നാശത്തിലേക്ക് നയിക്കുമെന്നു ഒക്കലഹോമ യൂണിവേഴ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഡോണ്‍ കെയ്ല്‍ മുന്നറിയിപ്പ് നല്‍കി.

Print Friendly, PDF & Email

Related posts

Leave a Comment