സംസ്ഥാന ബജറ്റ് – മങ്കട മണ്ഡലത്തോടുള്ള വഞ്ചന: വെൽഫെയർ പാർട്ടി

സംസ്ഥാന ബജറ്റിൽ മങ്കട മണ്ഡലത്തോട് തുടർച്ചയായ അവഗണനയാണുള്ളത്. മണ്ഡലത്തിലെ സുപ്രധാന വികസന പ്രശ്നവും അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരവുമായ ഓരാടംപാലം മാനത്തുമംഗലം ബൈപ്പാസ് വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി. ബൈപ്പാസ് സ്ഥലമേറ്റെടുപ്പിന് ടോക്കൺ തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ പദ്ധതി ഇപ്പോഴും കിഫ്ബി ഏറ്റെടുത്തിട്ടില്ല.

മങ്കട ആശുപത്രി യുടെ ഗതിയും വ്യത്യസ്തമല്ല. പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങിയ താലൂക്ക് ആശുപത്രി, ഇപ്പോഴും സി. എച്ച്. സി യായി തുടരുകയാണ്. നാലു പഞ്ചായത്തുകളുടെ ഏക ആശ്രയമായ ആശുപത്രി ക്ക് ഈ ബജറ്റിലും ഫണ്ട് അനുവദിക്കാതിരുന്നത് തികഞ്ഞ ജനദ്രോഹമാണെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി വാർത്താ കുറിപ്പിൽ അറിയിച്ചു.

മണ്ഡലം സെക്രട്ടറി സിഎച് സലാം, ട്രഷറർ അഷറഫ് കുറുവ,വൈസ് പ്രസിഡന്റ് മുഹമ്മദലി മങ്കട, ജസീല കെപി, അസി സെക്രട്ടറി ഡാനിഷ് മങ്കട, നസീമ സിഎച് തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment