സക്കരിയ്യയുടെ ഉമ്മ ബിയ്യുമ്മയെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സന്ദർശിച്ചു

മലപ്പുറം : പരപ്പനങ്ങാടി സ്വദേശി സകരിയ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലില്‍ നീതി നിഷേധത്തിന്‍റെ 14 വർഷങ്ങൾ പിന്നിടുകയാണ്. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്.

പതിനെട്ടാം വയസ്സില്‍ കുറ്റമെന്തെന്നറിയാതെ അഴിക്കുള്ളിലായ സകരിയ യു.എ.പി.എ ചുമത്തപ്പെട്ട് നീതി നിഷേധത്തിന്‍റെ ജീവിക്കുന്ന ഉദാഹരണമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണിപ്പോഴും.

14 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ സകരിയക്ക് രണ്ടു തവണ മാത്രമാണ് ജാമ്യം ലഭിച്ചത്. മകന് നീതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിച്ച സക്കരിയയുടെ മാതാവ് ബിയുമ്മയും കുടുംബവും നീതിയുടെ നല്ല നാളുകൾക്കായി നീണ്ട കാത്തിരിപ്പിലാണ്. ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മകന്റെ കൂടെ ജീവിക്കാൻ ആകുമോ എന്നാണ് സക്കരിയുടെ ഉമ്മ ചോദിക്കുന്നത്. സക്കരിയക്ക് എതിരെ നടത്തുന്ന ഈ നീതി നിഷേധത്തിനെതിരെ കേരളീയ സമൂഹം ഒന്നിച്ച് ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് റസാക്ക് പാലേരി പറഞ്ഞു.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാക്ക് പാലേരി, സക്കറിയയുടെ ഉമ്മയെ വീട്ടിൽ പോയി സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹംസ വെന്നിയൂർ, മണ്ഡലം ട്രഷറർ പാലാഴി മുഹമ്മദ് കോയ എന്നിവർ കൂടെ ഉണ്ടായിരുന്നു.

Leave a Comment

More News