
പാലക്കാട്: ഭൂകമ്പ ബാധിതർക്ക് സഹായമെത്തിക്കാനായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ കലക്ഷൻ നടത്തി. ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ.കോളേജ്, അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജ് എന്നിവിടങ്ങളിലടക്കം കലക്ഷൻ നടത്തി. കലക്ഷനിലൂടെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് ദുരിത ബാധിതർക്കുള്ള വസ്തുക്കൾ വാങ്ങി രാജ്യ തലസ്ഥാനത്തെ തുർക്കി എംബസിയിൽ എത്തിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.