യു എസ് കോൺഗ്രസ് അംഗം ആൻജി ക്രെയ്ഗ് എലിവേറ്ററിൽ വച്ച് ആക്രമിക്കപ്പെട്ടതായി പോലീസ്

2 018-ൽ മിനസോട്ടയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട , കോൺഗ്രസിലെ ആദ്യ എൽ ജി ബി റ്റി അംഗമായ ആൻജി ക്രെയ്ഗ്, (ഡെമോക്രറ്റിക്) , വ്യാഴാഴ്ച രാവിലെ വാഷിംഗ്ടൺ ഡിസിയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ എലിവേറ്ററിൽ വച്ച് ആക്രമിക്കപ്പെട്ടതായി അവരുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ആക്രമിയിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനിടയിൽ ആൻജിക്കു നിസ്സാരമായി പരിക്കേൽക്കുകയും ചെയ്തു, എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് ചീഫ് ഓഫ് സ്റ്റാഫ് നിക്ക് കോ പറഞ്ഞു. തുടർന്ന് അക്രമി ഓടിപ്പോയെന്നും ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നതിന് തെളിവില്ലെന്നും കോ പറഞ്ഞു.

ക്രെയ്ഗ് തന്റെ കെട്ടിടത്തിന്റെ ലോബിയിൽ സംശയിക്കുന്നയാളെ ആദ്യം കണ്ടു, “അജ്ഞാതമായ ഒരു പദാർത്ഥത്തിന്റെ സ്വാധീനത്തിൽ എന്നപോലെ അയ്യാൾ ക്രമരഹിതമായി പ്രവർത്തിച്ചു.”എന്നാണ് ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് പറയുന്നത്,

തുടർന്ന് അയാൾ ആഞ്ജിയോടൊപ്പം ലിഫ്റ്റിൽ പ്രവേശിച്ച് പുഷ്അപ്പ് ചെയ്യാൻ തുടങ്ങി, തുടർന്ന് താടിയിൽ ഇടിക്കുകയും കഴുത്തിൽ പിടിക്കുകയും ചെയ്തുവെന്നും എന്നാൽ ആൻജി തന്റെ കപ്പ് ചൂടുള്ള കാപ്പി അക്രമിയുടെ നേരെ എറിഞ്ഞു, പോലീസ് വരുന്നതിനു മുൻപ് അയാൾ രക്ഷപ്പെട്ടതായി പോലീസ് റിപ്പോർട്ടിൽ പ റയുന്നു

ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എന്നാൽ “കോൺഗ്രസ് വനിതയെ അവരുടെ സ്ഥാനം കാരണമാണ് ലക്ഷ്യം വച്ചതെന്നതിന് ഒരു സൂചനയും ഇല്ല” എന്ന് യുഎസ് ക്യാപിറ്റോൾ പോലീസ് വ്യാഴാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

2021 ജനുവരി 6-ന് ക്യാപ്പിറ്റലിനു നേരെയുണ്ടായ ആക്രമണത്തിന് ശേഷം കോൺഗ്രസ് അംഗങ്ങൾക്ക് അക്രമ ഭീഷണികൾ വർധിച്ചു, വ്യക്തിഗത സുരക്ഷയ്ക്കായി കൂടുതൽ ഫണ്ടിംഗിനായി നേതൃത്വത്തോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു .ഭീഷണി അന്വേഷണങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം കുറഞ്ഞുവെങ്കിലും , ഭീഷണിയുടെ നിരക്ക് “ഇപ്പോഴും വളരെ ഉയർന്നതാണെന്ന് യുഎസ് ക്യാപിറ്റോൾ പോലീസ് ചീഫ് ടോം മാംഗർ ജനുവരിയിൽ പറഞ്ഞിരുന്നു

Print Friendly, PDF & Email

Related posts

Leave a Comment