യൂണിയന്‍ കൂപ്: 1,500-ൽ അധികം ഉൽപ്പന്നങ്ങള്‍; 60 ശതമാനം വരെ വിലക്കുറവ്

മൂന്ന് പ്രത്യേക പ്രൊമോഷനൽ ക്യാംപെയ്നുകള്‍ ഫെബ്രുവരിയിൽ അവതരിപ്പിച്ചു. 1500-ൽ അധികം ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ വാങ്ങാം.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയിലര്‍ യൂണിയന്‍ കൂപ് ഫെബ്രുവരിയിൽ പുതിയ പ്രൊമോഷനൽ ക്യാംപെയ്നുകള്‍ പ്രഖ്യാപിച്ചു. ഏതാണ്ട് 1500 ഉൽപ്പന്നങ്ങളിൽ ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ നേടാനാകും. അവശ്യസാധനങ്ങള്‍ക്കും വീട്ടിലേക്കുള്ള മറ്റുള്ള ഉൽപ്പന്നങ്ങള്‍ക്കും 60% വരെയാണ് ഡിസ്കൗണ്ട്.

ഉപയോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ നൽകുകയാണ് യൂണിയന്‍ കൂപ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.

ഡിജിറ്റലായും ഡിസ്കൗണ്ട് നേടാം

ദുബായിലെ ബ്രാഞ്ചുകളിൽ മാത്രമല്ല ഫെബ്രുവരി മാസത്തെ പ്രൊമോഷൻ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലും ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഓൺലൈന്‍ സ്റ്റോര്‍ പോലെയുള്ള ആപ്പുകളെ ആശ്രയിക്കാവുന്നതാണ്. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിലെ പ്രൊമോഷനുകള്‍ യൂണിയന്‍ കൂപ് വരും ദിവസങ്ങളിൽ ഓൺലൈൻ, ഓഫ്‍ലൈന്‍ മീഡിയ ചാനലുകളിലൂടെ അറിയിക്കും.

അന്താരാഷ്ട്ര ക്വാളിറ്റിയിൽ ഉൽപ്പന്നങ്ങള്‍

ഭക്ഷണ ഉൽപ്പന്നങ്ങളും അല്ലാത്തവയും പ്രൊമോഷന്‍ ക്യാംപെയ്നിലൂടെ വാങ്ങാം. എല്ലാ ബജറ്റിനും ഇണങ്ങുന്ന ഉൽപ്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് യൂണിയന്‍ കൂപ് ശ്രമിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News