മൃതദേഹത്തോട് അപമാര്യാദ; ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം: വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി

മങ്കട : കുറുവ പഞ്ചായത്തിലെ വറ്റലൂരിൽ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മണിക്കൂറുകളോളം വച്ച് താമസിപ്പിച്ച് പോസ്റ്റ്മോർട്ടം ചെയ്യാതെ മടക്കിയത് പ്രതിഷേധാർഹമാണ്. ജില്ലാ മെഡിക്കൽ ഓഫീസർ കൃത്യമായ അന്വേഷണം നടത്തി വീഴ്ച പറ്റിയ ഉദ്യോഗസ്ഥരെ നടപടിയെടുക്കണമെന്നും മങ്കട മണ്ഡലം കമ്മറ്റി ആവിശ്യപ്പെട്ടു.

താലൂക്ക് എന്നത് ജില്ലാ ആശുപത്രി എന്ന ബോർഡ് മാറ്റൽ മാത്രമാണ് നടന്നത്. മലപ്പുറത്തോടുള്ള ഭരണകൂട വിവേചനത്തിന്റെ ഉത്തമ മാതൃക കൂടിയാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന വലതുപക്ഷവും ഒരേപോലെ പ്രതിക്കൂട്ടിലാണ്. വൻകിട ആശുപത്രികൾക്ക് വേണ്ടി ജില്ലാ ആശുപത്രിയെ തകർക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യം പോലും നിർവഹിക്കാൻ കഴിയാത്ത സർക്കാരുകളാണ് ഇപ്പോൾ കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ ഈ സംഭവവികാസങ്ങളൊന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടിൽ, മണ്ഡലം സെക്രട്ടറി സി എച്ച് സലാം, അഷറഫ് കുറുവ, മുഹമ്മദലി മാസ്റ്റർ കുറുവ, മുനീറ തോട്ടോളി തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News