റഷ്യയ്‌ക്കെതിരായ യുഎസ് ഉപരോധം ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കി: റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവ്

വാഷിംഗ്ടണ്‍: മോസ്‌കോയ്‌ക്കെതിരായ വാഷിംഗ്ടണിന്റെ നിയമവിരുദ്ധമായ ഉപരോധം ആഗോള ഭക്ഷ്യപ്രതിസന്ധി കൂടുതൽ വഷളാക്കിയതായി അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവ് വെള്ളിയാഴ്ച പറഞ്ഞു.

ആഗോള ഭക്ഷ്യ വിപണിയിലെ ബുദ്ധിമുട്ടുകൾ വളരെക്കാലമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, എന്നാൽ വാഷിംഗ്ടണും സക്യരാജ്യങ്ങളും റഷ്യയ്‌ക്കെതിരെ നിയമവിരുദ്ധമായ ഉപരോധം ഏർപ്പെടുത്തിയത് പ്രതിസന്ധി കൂടുതൽ വഷളാക്കി എന്നും അദ്ദേഹം പറഞ്ഞു.

ഉപരോധം കാർഷിക ഉൽപന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരുടെ പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും ഭക്ഷ്യ വിപണിയേയും അതു ബാധിച്ചു എന്ന് റഷ്യൻ പ്രതിനിധി കൂട്ടിച്ചേർത്തു. റഷ്യയുടെ ആഭ്യന്തര കയറ്റുമതിക്കാർക്ക് പലപ്പോഴും കയറ്റുമതി ചെയ്യാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“അവർ തടഞ്ഞ പേയ്‌മെന്റുകൾ, ലോണുകളും ഇൻഷുറൻസും നിഷേധിക്കൽ, ചരക്ക് കപ്പലുകൾ ബുക്ക് ചെയ്യുന്നതിലെ പ്രശ്‌നങ്ങൾ, കാർഷിക ഉപകരണങ്ങളും വിത്തുകള്‍ വാങ്ങുന്നതിനു പോലും സാധിക്കുന്നില്ല. കൂടാതെ, യുഎസ് ഞങ്ങളുടെ രാസവളങ്ങളുടെ ഇറക്കുമതി നികുതി വർദ്ധിപ്പിക്കുന്നതും തുടരുന്നു എന്ന് അന്റോനോവ് പറഞ്ഞു.

റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ അഭൂതപൂർവമായ തരംഗങ്ങൾ ധാന്യം, പാചക എണ്ണ, വളം, ഊർജം എന്നിവയുടെ വില കുതിച്ചുയരുകയും ആഗോള വളർച്ചയെ ബാധിക്കുകയും ചെയ്തു.

ഉക്രെയ്നിലെ മാരിയൂപോളിലെ തുറമുഖങ്ങളിൽ നിന്ന് വിദേശ കപ്പലുകൾക്ക് പോകുന്നതിന് സുരക്ഷിതമായ ഇടനാഴി തുറക്കുമെന്ന് റഷ്യ ബുധനാഴ്ച പറഞ്ഞു,

ഉക്രെയ്നിലെ യുദ്ധത്തിനുശേഷം, ഗോതമ്പിന്റെയും ധാന്യത്തിന്റെയും വില യഥാക്രമം 41 ശതമാനവും 28 ശതമാനവും ഉയർന്നു.
റഷ്യയും ഉക്രെയ്നും ചേർന്ന് ആഗോള ഗോതമ്പ് വിതരണത്തിന്റെ 30 ശതമാനവും ഉത്പാദിപ്പിക്കുന്നു.

ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ദുർബലമായ വളർന്നുവരുന്ന വിപണികളിലെ ഭക്ഷ്യവിലക്കയറ്റവും ക്ഷാമവും മാനുഷിക ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Print Friendly, PDF & Email

Leave a Comment

More News