ആറ്റുകാൽ പൊങ്കാല മഹോത്സവ പാടികൾ നടന്‍ ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയാണ് ഉത്സവ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. മഹോത്സവത്തോടനുബന്ധിച്ചുള്ള സ്റ്റേജ് പ്രകടനങ്ങളുടെ ഉദ്ഘാടന ചടങ്ങ് ഉണ്ണി മുകുന്ദൻ നിർവഹിച്ചു. മാർച്ച് ഏഴിനാണ് പൊങ്കാല. കലാപരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ.പി. ഭാനുമതിയെ അംബ പുരസ്കാരം നൽകി ആദരിച്ചു.

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി സംഘാടകസമിതി അറിയിച്ചു. പൊങ്കാലയ്‌ക്കായി ഭക്ത ലക്ഷങ്ങൾ എത്തുന്നതിനാൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ആറ്റുകാൽ പൊങ്കാല ദിവസം കെഎസ്ആർടിസിയുടെ 400 ബസുകൾ സർവീസ് നടത്തും.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾക്കൊപ്പം മൊബൈൽ ലാബും പ്രവർത്തിക്കും. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസനാണ് പൊങ്കാലയുടെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ. 3,300 പോലീസുകാർ സുരക്ഷയൊരുക്കും. മാർച്ച് എട്ടിന് കുരുതി തർപ്പണത്തോടെ ഉത്സവത്തിന്റെ കൊടിയിറങ്ങും.

Print Friendly, PDF & Email

Leave a Comment

More News