സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു

സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 10.30 നായിരുന്നു അന്ത്യം. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഷീബ ഒരു നർത്തകിയും ദൂരദർശന്റെ ആദ്യകാല അവതാരകയും എസ്ബിഐ ഉദ്യോഗസ്ഥയുമായിരുന്നു.

എറണാകുളം ചേന്ദമംഗലം സ്വദേശിനിയാണ് ഷീബ.

ദൂരദർശനിലെ ആദ്യകാല അനൗൺസറും പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്നു. ദൂരദർശനിൽ അനൗൺസറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദർശനിൽ ‘മയിൽപീലി’, ജീവൻ ടിവിയിൽ ‘ഘേപ കാര്യം’ എന്നീ പരിപാടികൾ അവതരിപ്പിച്ചു. പരസ്യ സംവിധായകനും നിർമ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർഥിനി ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ.

സംസ്‌കാരം ബുധനാഴ്ച വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ മരുമകളാണ്.

Print Friendly, PDF & Email

Leave a Comment

More News