വി ഡി സതീശൻ പിണറായിക്ക് പ്രതിപക്ഷത്തെ വിറ്റുവോ? മാത്യു കുഴൽനാടന്റെ പൊള്ളുന്ന ചർച്ച ഇന്ന് സഭയിൽ മുക്കിയതാര്?

തിരുവനന്തപുരം; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടന്‍ അവതരിപ്പിച്ച വിഷയം ഇന്ന് സഭയിൽ ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വേദികളില്‍ ചർച്ച ചെയ്യുന്നു. ഇന്നലെ കുഴൽനാടൻ കത്തിച്ചു വിട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ഉത്തരവാദിയായ പ്രതിപക്ഷനേതാവ് ഇന്ന് ഇതുമായി ബന്ധമില്ലാത്ത അടിയന്തര പ്രമേയമാണ് അവതരിപ്പിച്ചത്. നികുതി പിരിവിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്ന് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നു. അടിയന്തര പ്രമേയത്തിന് അവസരം ലഭിച്ചില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെച്ചാണ് സഭ വിട്ടത്.

സോഷ്യൽ മീഡിയയും ഇന്ന് ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഇന്നലെ മാത്യുകുഴൽനാടൻ ഉന്നയിച്ച വിഷയത്തിൽ കൂടുതൽ വിവരങ്ങൾ സ്വപ്‌ന സുരേഷും പുറത്തുവിട്ടു. എന്നാൽ, ഈ വിഷയം ഇന്ന് വീണ്ടും ചർച്ചചെയ്ത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതിന് പകരം മറ്റൊരു വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നതിൽ വി.ഡി സതീശൻറെ ഉദ്ദേശ ശുദ്ധിയെ എല്ലാവരും ചോദ്യം ചെയ്യുകയാണ്. പ്രതിപക്ഷത്തെ പിണറായിക്ക് വിറ്റ് വി.ഡി സതീശൻ കാശുവാങ്ങി എന്നാണ് സമൂഹമാദ്ധ്യമങ്ങൾ ആരോപിക്കുന്നത്. വി.ഡി സതീശൻ പ്രതിപക്ഷത്തെ ഇല്ലാതാക്കിയെന്നും സമൂഹമാദ്ധ്യമങ്ങൾ ആരോപണം ഉന്നയിക്കുന്നു. വി ഡി സതീശൻ എതിർപ്പിനെ ഇല്ലാതാക്കിയെന്ന് സോഷ്യൽ മീഡിയയും ആരോപിക്കുന്നുണ്ട്. വി ഡി സതീശൻ പിണറായിക്ക് മൗനാനുവാദം കൊടുക്കുകയാണെന്ന് ചിലർ പറയുന്നു.

യു.എ.ഇ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്‌നയും ക്ലിഫ് ഹൗസിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് ഉയർത്തിക്കാട്ടി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാഥൻ ഇന്നലെ സഭയിൽ ചോദ്യം ഉന്നയിച്ചു. ലൈഫ് മിഷന്റെ പേരിൽ 20 കോടി തട്ടിയെടുത്തവർക്കെതിരെ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന ചോദ്യവും മാത്യു കുഴൽനാടൻ ഉന്നയിച്ചു.

മാത്യു കുഴൽനാടന് ഇന്നലെ സഭയിൽ രോഷത്തോടെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. കുഴൽനാടൻ കള്ളം പറയുകയാണെന്നും തന്നെ ആരും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി മറുപടി നൽകി.

ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്‌സ്ആപ്പ് ചാറ്റ് വെളിപ്പെടുത്തിയ മാത്യു കുഴൽനാടൻ റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെടാൻ യുഎഇ കോൺസുലേറ്റിന് മുഖ്യമന്ത്രിയുടെ അനുമതി വേണമെന്നും ചാറ്റിൽ പറയുന്നുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ അക്കമിട്ട് നിരത്തി. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കര്‍ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കില്‍ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണമെന്നും കുഴൽനാടൻ വെല്ലുവിളിച്ചു. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ തൻറെ ആരോപണത്തിനെതിരെ കോടതിയെ സമീപിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇക്കാര്യത്തിൽ മാത്യു കുഴല്‍നാടന്റെ ഉപദേശം ഇപ്പോള്‍ വേണ്ട എന്നായിരുന്നു മുഖ്യമന്ത്രി ഇതിന് നൽകിയ മറുപടി.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വാണിജയതേ എഴുതി ശ്രദ്ധേയമായ കുറിപ്പും ഇതിൽ ഉൾപ്പെടുത്തുന്നു.

ഇന്ന് സഭയിൽ ഒരു കാര്യം ശ്രദ്ധിച്ചായിരുന്നോ?
ഇന്നലെ കുഴൽനാടൻ കത്തിച്ചു വിട്ടത് ആളിക്കത്തിക്കാൻ ചുമതല ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് ചെയ്ത ഒരു ട്രിക്ക്. അതുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയവും ഉന്നയിച്ചു അടിയന്തിരപ്രമേയത്തിന് അവസരം ലഭിച്ചില്ലെന്നും പറഞ്ഞു ചുമ്മാ ഒരു ബഹളമുണ്ടാക്കി ഇറങ്ങിപ്പോക്ക് നടത്തി. അതെ സമയം ഇന്നലത്തെ വിഷയം തുടർന്ന് ഏറ്റെടുത്ത്, അതിനോട് ചേർന്നുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ സഭയിൽ ഉന്നയിച്ച് ഇതിനകം തന്നെ വിഷമവൃത്തത്തിൽ നിൽക്കുന്ന മുഖ്യമന്ത്രിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനുള്ള അവസരമാണ് സതീശൻ നൈസായി പാഴാക്കി കളഞ്ഞത്. ഈ പ്രതിപക്ഷ നേതാവിനെ ഒക്കെ വിശ്വസിച്ചിരിക്കുന്ന കോൺഗ്രസ്സ് അണികൾ ഒന്നോർത്തോളൂ. നിങ്ങളെയൊക്കെ പിണറായിക്ക് വിറ്റു കായും വാങ്ങി പുട്ടടിച്ചു കഴിഞ്ഞു സതീശൻ കഞ്ഞിക്കുഴി. കാര്യം നൂറ് കൂട്ടം നെഗറ്റിവുകൾ പറയാനുണ്ടാവും ചെന്നിത്തലയെക്കുറിച്ച്. എന്നാലും ഭരണകക്ഷിയുടെ കൂടെ ഇങ്ങനെ ഒരു അണ്ടർ സ്റാൻഡിങ്ങിൽ ഫ്രണ്ട്ലി മാച്ച് കളിക്കാൻ ചെന്നിത്തല തയ്യാറാവില്ല. ഇത് അല്ലെങ്കിലേ കേരളത്തിൽ മാത്രമായി ചുരുങ്ങുന്ന ദുർബല കോൺഗ്രസ്സിന്റെ പാളയത്തിൽ പിണറായി ഉപേക്ഷിച്ചു പോയ ട്രോജൻ കുതിരയാണ് കഞ്ഞിക്കുഴി. ശുഷ്കമായി നിലനിൽക്കുന്ന തലയിൽ ആൾത്താമസമുള്ള കൂട്ടത്തിലുള്ള കോൺഗ്രസ്സ് നേതാക്കളായ കുഴൽനാടനെയും ലിജുവിനെയും ഒക്കെപ്പോലെയുള്ളവർ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഈ നാറിയ ബ്രോക്കർ പണിക്ക് വെറുതെ നിന്ന് കൊടുക്കണോ എന്ന്..

Print Friendly, PDF & Email

Leave a Comment

More News