ആലുവ ജില്ലാ ജനറൽ ആശുപത്രിയിൽ സേവാഭാരതി രോഗികൾക്ക് സൗജന്യ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു

ആലുവ: ആലുവ ജില്ലാ ജനറൽ ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതി സൗജന്യ പ്രഭാതഭക്ഷണ വിതരണം തുടങ്ങി. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രളയകാലത്തും കൊവിഡ് വ്യാപനത്തിലും സേവാഭാരതി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്വാമി ധർമചൈതന്യ പറഞ്ഞു.

കേരളത്തിലെ മറ്റൊരു സംഘടനയ്ക്കും കഴിയാത്ത ത്യാഗസന്നദ്ധതയോടെ മറ്റുളളവരുടെ വൈഷമ്യങ്ങളും ദു:ഖങ്ങളും എന്താണെന്ന് കണ്ടറിഞ്ഞ് മാനവീതയ്ക്കും മനുഷ്യത്വത്തിനും അധിഷ്ഠിതമായി സേവാഭാരതി നിർവ്വഹിക്കുന്ന ഇത്തരം സേവനങ്ങൾ എന്നും മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഭാത ഭക്ഷണ വിതരണത്തിന് അദ്വൈതാശ്രമത്തിന്റെ ഭാഗത്ത് നിന്നുളള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

Print Friendly, PDF & Email

Related posts

Leave a Comment