റമദാന്‍ മാസത്തില്‍ മക്ക – മദീന സെക്ടറില്‍ ഹറമൈൻ റെയിൽവേ പ്രതിദിനം 100 സർവീസുകൾ നടത്തും

റിയാദ്: ഈ വർഷം റമദാൻ സീസണിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകളുടെ എണ്ണം പ്രതിദിനം 100 ആയി ഉയർത്താൻ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ തീരുമാനിച്ചു. ജിദ്ദ, മദീന രാജ്യാന്തര വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്കുള്ള തീർഥാടകരുടെയും സന്ദർശകരുടെയും വൻ തിരക്ക് കണക്കിലെടുത്താണ് റെയിൽവേ അധികൃതരുടെ തീരുമാനം.

വർഷത്തിൽ ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ എത്തുന്ന മാസമാണ് റമദാൻ. ഉംറ തീർഥാടകർക്ക് പുറമേ, പുണ്യ നഗരങ്ങളായ മക്ക, മദീന, ജിദ്ദ നഗരം, കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ സിറ്റിയായ റാബിഗ് എന്നിവിടങ്ങളിലേക്കുള്ള സന്ദർശകർ ഹറമൈൻ അതിവേഗ ട്രെയിനിനെ കൂടുതലായി ആശ്രയിക്കുന്നതിനാൽ ഇതിനകം തന്നെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ മക്കയ്ക്കും ജിദ്ദ സുലൈമാനിയക്കുമിടയിൽ ഇരു ദിശകളിലുമായി 58ഉം സുലൈമാനിയ സ്​റ്റേഷനും കിങ് അബ്​ദുൽ അസീസ് അന്തർദേശീയ വിമാനത്താവളത്തിനുമിടയിൽ 26 ട്രിപ്പുകളും നിത്യേന നടത്തുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ മക്കക്കും മദീനക്കുമിടയിൽ മണിക്കൂറിൽ രണ്ട് ട്രിപ്പുകളാണുള്ളത്. തിരക്കേറിയ സമയങ്ങളിൽ ജിദ്ദ വിമാനത്താവള സ്​റ്റേഷനും മക്ക സ്​റ്റേഷനും ഇടയിൽ ഓരോ മണിക്കൂറിലും ഒരു യാത്ര നടത്തുന്നുണ്ടെന്നും ഹറമൈൻ അധികൃതർ വ്യക്തമാക്കി.

Print Friendly, PDF & Email

Related posts

Leave a Comment