ഭര്‍ത്താവ് മരിച്ചതിനു പുറകെ ഭാര്യയും മരിച്ചു

തൃശൂര്‍: ഭർത്താവ് മരിച്ചതറിഞ്ഞയുടൻ ഭാര്യയും മരിച്ചു. തൃശൂർ പാവറട്ടി മുൻ പ്രവാസി ദമ്പതികളായ പണ്ടാരക്കാട് പുതുവീട്ടിൽ മുസ്തഫ (62), ഭാര്യ റാഫിദ (51) എന്നിവരാണ് മരിച്ചത്.

ദുബായിൽ ജോലി ചെയ്തിരുന്ന മുസ്തഫ 5 വർഷം മുമ്പാണ് നാട്ടിലെത്തിയത്. കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെ മുസ്തഫ മരിച്ചു. ഭർത്താവിന്റെ മരണവാർത്ത കേട്ട് റാഫിദ തളർന്നു വീണു. ഉടൻ തന്നെ റാഫിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

35 വർഷത്തോളം മുസ്തഫ ദുബായിലെ എയർപോട്ടിൽ കാർഗോ സെക്ടറിൽ ജോലി ചെയ്തിരുന്നു. 5 വർഷം മുൻപാണ് മുസ്തഫ ദുബായിലെ എയർപോട്ടിൽ കാർഗോ സെക്ടറിലെ ജോലി മതിയാക്കി നാട്ടിൽ വിശ്രമജീവിതത്തിന് വേണ്ടി പോയത്. മുസ്തഫയുടെ സഹോദരിയുടെ മക്കളടക്കമുള്ള നിരവധി ബന്ധുക്കൾ ഗൾഫിലുണ്ട്.

Print Friendly, PDF & Email

Related posts

Leave a Comment