അസുഖ വിവരമറിഞ്ഞ് മണിക്കൂറുകൾക്കകം ബാലയെ കാണാൻ അമൃതയും മകൾ പപ്പുവും ആശുപത്രിയിലെത്തി

കൊച്ചി; കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ട് ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ ബാലയുടെ മുൻ ഭാര്യയും ഗായികയുമായ അമൃതയും മകൾ പപ്പുവും എത്തി. അമൃതയുടെ സഹോദരി അഭിരാമിയും ബാലയെ കാണാന്‍ ആശുപത്രിയിലെത്തി.

രാവിലെ തന്നെ കാണാനെത്തിയ ഉണ്ണി മുകുന്ദനോടും സുഹൃത്തുക്കളോടും മകളെ കാണണമെന്ന ആഗ്രഹം ബാല പ്രകടിപ്പിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം അമൃതയും പപ്പുവും ആശുപത്രിയിലേക്ക് ഓടിയെത്തി. ഫേസ്ബുക്കിലൂടെയാണ് അഭിരാമി ഇക്കാര്യം അറിയിച്ചത്.

ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു എന്നാണ് അഭിരാമി ഫെയ്സ്ബുക്കിൽ കുറിച്ചത്. അമൃത ഇപ്പോഴും ആശുപത്രിയിലുണ്ട്. ചെന്നൈയിൽ നിന്ന് ബാലയുടെ സഹോദരൻ ശിവ എത്തിയിട്ടുണ്ടെന്നും നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ലെന്നും അഭിരാമി പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ബാലയുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയിരുന്നു

Print Friendly, PDF & Email

Leave a Comment

More News