പാചക വാതക വിലവർധനവിൽ വ്യാപാരികളുടെ പ്രതിഷേധം

പാചകവാതക വില അനിയന്ത്രിതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആലപ്പുഴ ചെത്ത്‌ തൊഴിലാളി യൂണിയൻ ഓഫീസിനു മുൻപിൽ നിന്നും ആരംഭിച്ച പ്രകടനം മുല്ലക്കൽ ജംഗ്ഷനിലെത്തി നടത്തിയ യോഗംവ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി. ബൈജു ഉത്ഘാടനം ചെയ്തു. എം എം ഷെരിഫ്, എസ്സ്. ശരത്ത്, പി സി. മോനിച്ചൻ, ബി. എസ്. അഫ്സൽ, ജെമീല പുരുഷോത്തമൻ, ഇ എ സെമീർ,ലെജി സനൽ, വി. വേണു എന്നിവർ സംസാരിച്ചു

Print Friendly, PDF & Email

Related posts

Leave a Comment