അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരികുമെന്നവർത്തിച്ചു ട്രംപ്

ഡാവൻപോർട്ട്, അയോവ: 2016 ലെ അയോവ റിപ്പബ്ലിക്കൻ കോക്കസിൽ തോറ്റതിന് ശേഷം,തിങ്കളാഴ്ച, ഡൊണാൾഡ് ട്രംപ് ചെയ്ത പ്രസംഗത്തിൽ സംസ്ഥാനത്തെ ജനങ്ങളോടുള്ള തന്റെ സ്നേഹം തുടർന്നും ഉണ്ടായിരിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു എന്നു ആവർത്തിച്ചു പ്രഖ്യാപിക്കുന്ന പ്രസംഗമാണ് ട്രംപ് അയോവയിൽ നടത്തിയത്

മുൻ പ്രസിഡന്റ് മടങ്ങിയെത്തിയതു വൈറ്റ് ഹൗസിലേക്കു തന്നെ വിജയിപ്പിച്ചു അയക്കണമെന്ന് വോട്ടർമാരെ നേരിൽ കണ്ടു അഭ്യർത്ഥിക്കാൻ കൂടിയാണ്.

അയോവയുടെ കിഴക്കൻ ഭാഗത്താണ് ട്രംപ് സായാഹ്നം ചിലവഴിച്ചത്, പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ കോക്കസുകൾക്ക് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് അയോവ. ഒരു റെസ്റ്റോറന്റിൽ എത്തിയ അദ്ദേഹം വോട്ടർമാരുമായി ഫോട്ടോകൾ എടുക്കുന്നതിനാണ് ആദ്യം സമയം ചിലവഴിച്ചത്. ഏഴ് വർഷം മുമ്പ് തന്നെ ഒഴിവാക്കിയ സംസ്ഥാനത്തു വിജയിക്കുന്നതിനുള്ള തന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

തന്നെ ചുറ്റിപ്പറ്റിയുള്ള നിയമപരമായ പ്രശ്‌നങ്ങൾ എന്തെങ്കിലും സമ്മർദം ഉണ്ടാക്കുന്നുണ്ടെന്ന സൂചനപോലും നൽകാതെ ശക്തമായ മാനസികാവസ്ഥയിലായിരുന്നു ട്രംപ് . തന്റെ മുൻനിര എതിരാളിയായ ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസിനെ മുൻ ഹൗസ് സ്‌പീക്കർ പോൾ റയാന്റെ “റിനോ പരാജിതനായ” “ശിഷ്യൻ” എന്നാണ് അദ്ദേഹം പരിഹസിച്ചത് .“നിങ്ങളോട് സത്യസന്ധത പുലർത്താൻ,ഡിസാന്റിസിനു കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” ഡിസാന്റിസിനെ കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News