മലപ്പുറം : പട്ടർ കടവ് വിദ്യാനഗർ പബ്ലിക് സ്കൂളിൻറെ ഇരുപതാമത് വാർഷികാഘോഷം വർണ്ണാഭമായ പരിപാടികളോട് കൂടി നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ വി പി സ്വാഗതം പറയുകയും MECTചെയർമാൻ ശൈക്ക് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിക്കുകയും ചെയ്തു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, പ്രശസ്ത ഗായകൻ ബാസിൽ ബഷീർ എന്നിവർ മുഖ്യാതിഥികളായി എത്തി. മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനദാനവും ഇതോടൊപ്പം യുകെജി കുരുന്നുകളുടെ ഗ്രാജുവേഷൻ സെറിമണിയും നടന്നു. സ്കൂൾ മാനേജർ ഇബ്രാഹിം ഹെഡ്മിസ്ട്രസ് അമീറ പ്രോഗ്രാം കൺവീനർ സുജാത എന്നിവർ ചടങ്ങിൽ സംസാരിക്കുകയും വൈസ് പ്രിൻസിപ്പൽ റഹഷി മോൾ കെപി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
More News
-
6,230 കോടി രൂപ ചെലവിൽ ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിനായുള്ള റിത്താല-നരേല-നാഥുപൂർ ഇടനാഴിക്ക് ന്യൂഡൽഹി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
ന്യൂഡല്ഹി: ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര കാബിനറ്റ് അംഗീകാരം... -
14 കോടി മുസ്ലീങ്ങൾ ഒറ്റക്കെട്ടായി വന്ന് ചെങ്കോട്ട പിടിച്ചെടുക്കും: ഇന്ത്യയ്ക്ക് ബംഗ്ലാദേശി മൗലാനയുടെ ഭീഷണി
ബംഗ്ലാദേശിലെ മൗലാന ഇനായത്തുള്ള അബ്ബാസിയുടെ ഒരു വീഡിയോ ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്, അതിൽ അദ്ദേഹം ഇന്ത്യയ്ക്കെതിരെ അസഭ്യവും വിദ്വേഷവും... -
ഹേമ കമ്മിറ്റി റിപ്പോർട്ട്: തിരുത്തിയ ഭാഗങ്ങൾ പുറത്തുവിടാനുള്ള തീരുമാനം സംസ്ഥാന വിവരാവകാശ കമ്മീഷൻ മാറ്റി വെച്ചു
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ (എസ്ഐസി) 2017 ലെ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ തിരുത്തിയ ഭാഗങ്ങൾ പുറത്തുവിടാനുള്ള തീരുമാനം മാറ്റി വെച്ചു....