അലൈന മെറി കോട്ടൂർ (2 വയസ്സ് ) നിര്യാതയായി

മയാമി: ഫ്ലോറിഡയിലെ മയാമിയിലുള്ള കോട്ടൂർ ജയ്ക്കിന്റെയും സാലിയുടെയും മകനായ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2) നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി.

മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും ഫ്ളോറിഡയിലെ മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ (Bells Funeral Home -8390 Pines Blvd Pembroke Pines, FL 33024) ഭൗതീകശരീരം പൊതുദർശനത്തിന് വെക്കുന്നതാണ് .

മാർച്ച് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ ( St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ ( Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും. അലൈനയുടെ ആകസ്മിക വേർപാടിൽ ബന്ധുമിത്രാദികളും ഫ്ളോറിഡയിലുള്ള മലയാളി സമൂഹവും ദുഃഖം രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News