മുഹമ്മദ് കുഞ്ഞിക്ക് കൾച്ചറൽ ഫോറം കാസർകോട് ജില്ലാ കമ്മിറ്റിസ്വീകരണം നൽകി

ദോഹ : ഇന്ത്യൻ അപ്പെക്സ് ബോഡി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടി ICBF മാനേജിങ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുഞ്ഞിക്ക് കൾച്ചറൽ ഫോറം കാസർകോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കൾച്ചറൽ ഫോറം ഓഫീസ് നൗജ യിൽ നടന്ന ചടങ്ങിൽ കൾച്ചറൽ ഫോറം കാസർകോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷബീർ പടന്ന സ്നേഹോപഹാരം മുഹമ്മദ് കുഞ്ഞിക്ക് കൈമാറി.

യോഗത്തിൽ കൾച്ചറൽ ഫോറം കാസർകോട് ജില്ലാ ട്രഷറർ രമീസ് കാഞ്ഞങ്ങാട് സ്വാഗതം ആശംസിച്ചു, കൾച്ചറൽ ഫോറം കാസർകോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷബീർ പടന്ന അധ്യക്ഷത വഹിച്ചു, ഹഫീസുല്ല, സിയാദ് അലി, ഹാഷിം തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment