രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

രക്‌തദാന ക്യാമ്പ് മുൻ ഐ സി ബി എഫ് പ്രസിഡന്റ്‌ വിനോദ് നായർ ഉദ്ഘാടനം ചെയ്യുന്നു

ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു കൾച്ചറൽ ഫോറം എല്ലാ മാസങ്ങളിലും നടത്തി വരുന്ന രക്തദാന ക്യാമ്പ്‌ വെള്ളിയാഴ്ച വെസ്റ്റ് എനർജി സെന്ററിലെ ബ്ലഡ് ഡോണർ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു .റമദാനിന്റെ തിരക്കിലും വൈകിട്ട് 7 മണിമുതൽ നടന്ന ക്യാമ്പിൽ എഴുപതോളം പേർ രക്തം നൽകാൻ സന്നദ്ധരായി .മുൻ ഐ സി ബി ഫ് പ്രസിഡന്റ് വിനോദ് നായർ ക്യാമ്പ്‌ ഉത്‌ഘാടനം ചെയ്തു. ഐ സി. സി വൈസ് പ്രസിഡൻറ് സുബ്രഹ്മണ്യ ഹെബ്ബഗ്ലു,ഐ സി ബി ഫ് മാനേജിങ് കമ്മിറ്റി മെമ്പർ മുഹമ്മദ് കുഞ്ഞി, കൾച്ചറൽ ഫോറം അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ റഷീദ് അഹ്മദ് ,കൾച്ചറൽ ഫോറം പ്രസിഡന്റ് എ സി മുനീഷ് ,കൾച്ചറൽ ഫോറം വൈസ് പ്രസിഡൻ്റ് മുഹമ്മദ് റാഫി ,ട്രെഷറർ അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി മജിദ് അലി, വർക്കിംഗ് കമ്മറ്റി അംഗങ്ങളായ ഫൈസൽ എടവനക്കാട്, റുബീന, നജ്ല എന്നിവർ പങ്കെടുത്തു.

കൾച്ചറൽ ഫോറം ബ്ലഡ് ഡോണെഷൻ വിങ് കൺവീനർ സുനീർ,ജില്ലാ കോർഡിനേറ്റർമാരായ ആയ റസാഖ് കാരാട്ട് ,ഷാഹിദ് ഖാൻ , ഷരീഫ് പാലക്കാട്‌ , ഷാനവാസ് മലപ്പുറം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Print Friendly, PDF & Email

Related posts

Leave a Comment