ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ സണ്ടേ സ്കൂള്‍വാര്‍ഷികം

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ വിശ്വാസപരിശീലന സ്കൂള്‍ വാര്‍ഷികവും, സി.സി.ഡി. കുട്ടികളുടെ ടാലന്‍റ് ഷോയും വര്‍ണാഭമായി. ‘വിശ്വാസം പ്രവര്‍ത്തിയിലൂടെ’ എന്ന സന്ദേശവുമായി കുട്ടികള്‍ അവരുടെ നൈസര്‍ഗിക കലാവാസനകള്‍ വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്‍റെ വെളിച്ചത്തില്‍ ഭക്തിഗാനം, ലഘുനാടകം, ആക്ഷന്‍ സോങ്ങ്, ബൈബിള്‍ സ്കിറ്റ്, ഡാന്‍സ് എന്നീ കലാരൂപങ്ങളായി സ്റ്റേജില്‍ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

ചെറുപ്രായത്തില്‍ കുട്ടികളില്‍ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്‍റെ ഭാഗമായി നടത്തപ്പെട്ട പരിപാടി വളരെയധികം ശ്രദ്ധേയമായി. പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 250 ല്‍ പരം കുട്ടികള്‍ അവരുടെ വ്യത്യസ്തമായ കലാവാസനകള്‍ സ്റ്റേജിലവതരിപ്പിച്ചു.

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 2 വര്‍ഷങ്ങളായി വിശ്വാസപരിശീലന വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിച്ചുകൂടി സ്കൂള്‍ വാര്‍ഷികവും, സി.സി.ഡി. നൈറ്റും നടത്താന്‍ സാധിച്ചിരുന്നില്ല.

മാര്‍ച്ച് 25 ശനിയാഴ്ച്ച വൈകിട്ട് 5:30 നു കൈക്കാരന്മാര്‍, സെക്രട്ടറി, പി. ടി. എ., വിശ്വാസപരിശീലനസ്കൂള്‍ കുട്ടികള്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍, ഇടവകാസമൂഹം എന്നിവരെ സാക്ഷിയാക്കി ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഭദ്രദീപം തെളിച്ച് സി.സി.ഡി. നൈറ്റ് ഉത്ഘാടനം ചെയ്തു. ഫാ. കുര്യാക്കോസ് മുഖ്യപ്രഭാഷണവും, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, മുന്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, സ്റ്റുഡന്‍റ് കൗണ്‍സില്‍ പ്രസിഡന്‍റ് മാത്യു പ്രശാന്ത് എന്നിവര്‍ ആശംസകളുമര്‍പ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ് ആമുഖ പ്രസംഗത്തിലൂടെ എല്ലാവരേയും സ്വാഗതം ചെയ്തു.

റബേക്കാ ജോസഫിന്‍റെ പ്രാര്‍ത്ഥനാഗാനത്തോടെ തുടക്കമിട്ട സി.സി.ഡി. നൈറ്റില്‍ പ്രീകെ മുതല്‍ പന്ത്രണ്ടുവരെ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ വ്യ്തസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു. മിഡില്‍സ്കൂള്‍ കുട്ടികളുടെ പ്രാര്‍ത്ഥനാഡാന്‍സ്, 2022-2023 സ്കൂള്‍ വര്‍ഷത്തില്‍ നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി ജെറി കുരുവിള തയാറാക്കി അവതരിപ്പിച്ച സ്ലൈഡ് ഷോ, യൂത്ത് ടീച്ചേഴ്സിന്‍റെ സംഘനൃത്തം, സീനിയര്‍ ടീച്ചേഴ്സിന്‍റെ സമൂഹഗാനം എന്നിവ സി.സി.ഡി. നൈറ്റിനു മാറ്റു കൂട്ടി. ജോണ്‍ നിഖിലിന്‍റെ വയലിന്‍, എയ്ഡന്‍ ബിനുവിന്‍റെ പ്രാര്‍ത്ഥനാഗാനം എന്നിവ ശ്രദ്ധേയമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെട്ട സി.സി.ഡി. നൈറ്റ് എല്ലാവരും ആസ്വദിച്ചു.

കൈക്കാരډാരായ രാജു പടയാറ്റില്‍, റോഷിന്‍ പ്ലാമൂട്ടില്‍, ജോര്‍ജ് വി. ജോര്‍ജ്, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി. ടി. എ. പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെട്ട സി.സി.ഡി. നൈറ്റ് എല്ലാവരും ആസ്വദിച്ചു.

എബിന്‍ സെബാസ്റ്റ്യന്‍ ശബ്ദവെളിച്ചനിയന്ത്രണ, സാങ്കേതിക സഹായവും, ജോസ് തോമസ് ഫോട്ടോഗ്രഫി, ബാനര്‍ ഡിസൈനും നിര്‍വഹിച്ചു. ഹാന്നാ ജയിംസ്, ആല്‍വിന്‍ എബ്രാഹം എന്നിവര്‍ എം. സി. മാരായി.

മതാധ്യാപിക ജയിന്‍ സന്തോഷ് പരിപാടികള്‍ വിദഗ്ധമായി കോര്‍ഡിനേറ്റു ചെയ്തു. ജോസ് മാളേയ്ക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

ഫോട്ടോ: ജോസ് തോമസ്

Print Friendly, PDF & Email

Leave a Comment

More News