KHNA അരിസോണ ചാപ്റ്റർ നടത്തുന്ന ശുഭാരംഭം, വിഷു ആഘോഷങ്ങൾ ഏപ്രിൽ 22ന് !!

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) അരിസോണ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22ന് ശുഭാരംഭവും വിഷു ആഘോഷവും നടത്തുന്നു. ഏറെ പുതുമയും പ്രത്യേകതകളും നിറഞ്ഞ ആഘോഷമാണ് ഇത്തവണ ആസ്വാദകർക്കായി ഒരുക്കുന്നത് എന്ന് സംഘാടകസമിതി പത്ര സമ്മേളനത്തിൽ അറിയിച്ചു.

KHNA വൈസ് പ്രസിഡൻ്റ്  ശ്രീ ഷാനവാസ് കാട്ടൂർ, KHNA അരിസോണ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ ബാബു തിരുവല്ല, ശ്രീ രാജ് കർത്ത, ശ്രീ ഗിരീഷ് പിള്ള,ശ്രീമതി രശ്മി മേനോൻ, KHNA ഡയറക്ടർ ബോർഡ് മെമ്പർമാരായ ശ്രീ ശ്രീജിത്ത് ശ്രീനിവാസൻ, ശ്രീ ദിലീപ് പിള്ള എന്നിവർ ചേർന്ന് നടത്തിയ പത്ര സമ്മേളനത്തിൽ ശുഭാരംഭം കോഓർഡിനേറ്റർമാരായി ശ്രീമതി വിനീത സുരേഷ് വടക്കോട്ട്, ശ്രീമതി അനിത പ്രസീദ്,ശ്രീമതി മഞ്ജു രാജേഷ്,ശ്രീമതി രശ്മി മേനോൻ, ശ്രീ ശ്രീരാജ് ചിന്മയനിലയം, ശ്രീമതി അനുപമ ശ്രീജേഷ് എന്നിവരെ തിരഞ്ഞെടുത്തതായി അറിയിച്ചു.

ഏപ്രിൽ 22ന് അരിസോണയിൽ നടക്കുന്ന ചടങ്ങിൽ ശ്രീമതി വിനി കർത്ത,ശ്രീമതി പൂർണിമ ശ്രീകല,ശ്രീമതി കാർത്തിക ലക്ഷ്മി എന്നിവരാണ് അവതാരകരായി എത്തുന്നത്. വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, കൊച്ചു കലാകാരന്മാരും കലാകാരികളും ഒരുമിക്കുന്ന വിവിധ നൃത്ത നൃത്തേതര പരിപാടികൾ, എന്നിങ്ങനെ കണ്ണിനും കാതിനും കുളിർമ്മ നൽകുന്ന വിസ്മയ കലകളോടൊപ്പം വാഴയിലയിൽ വിളമ്പുന്ന നല്ല നാടൻ വിഷു സദ്യയും ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടകര് അറിയിച്ചു.
ഏകദേശം 500 കലാ ആസ്വാദകർക്കായി ഒരുക്കുന്ന വൈവിധ്യമേറിയ ഈ പരിപാടികളിലേക്കും സദ്യയിലേക്കുമുള്ള പ്രവേശനം തികച്ചും സൗജന്യമായാണ് KHNA അരിസോണ chapter സംഘടിപ്പിക്കുന്നത്.

KHNA പ്രസിഡൻ്റ് ശ്രീ G K പിള്ള, കൺവെൻഷൻ ചെയർ ശ്രീ രഞ്ജിത്ത് പിള്ള, എന്നിവരുൾപ്പെടെ ഉള്ള KHNA ദേശീയ നേതാക്കളും, നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള KHNA പ്രതിനിധികളുംപ്രസ്തുത ചടങ്ങിൽ പങ്കെടുക്കാൻ ഏപ്രിൽ 22ന് എത്തി ചേരുമെന്ന് സംഘാടക സമിതി പ്രതീക്ഷിക്കുന്നു. കുറ്റമറ്റ രീതിയിൽ പരിപാടികൾ ആസൂത്രണം ചെയ്തു തയ്യാറെടുപ്പുകൾ നടത്തി വരുന്നു എന്ന് KHNA അരിസോണ chapter ശുഭാരംഭം സംഘാടകർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News