പ്രൊഫ. കോശി വര്‍‌ഗീസ് (63) ഡാളസിൽ അന്തരിച്ചു

ഡാളസ് :പ്രൊഫ. കോശി വര്‍‌ഗീസ് (63) ഡാളസിൽ നിര്യാതനായി. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വര്ഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി.

1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത് . 37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിലാണ് സ്ഥിര താമസം.നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജ്ജുകളിൽ പ്രൊഫസറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനുപുറമെ, ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റൽ വഴി മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു.

ഭാര്യ: സൂസൻ വര്ഗീസ് (യു. ടി. സൗത്ത് വെസ്റ്റ് )
മക്കൾ: അലിസൺ വര്ഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വര്ഗീസ്.
എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് – ഹൂസ്റ്റൺ എന്നിവരാണ് സഹോദരങ്ങൾ.

ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30, വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് സംസ്കാരവും നടക്കും

Print Friendly, PDF & Email

Related posts

Leave a Comment