വിമാനം വെട്ടിച്ചുരുക്കുന്നതും, ചാർജ് വർദ്ധിപ്പിക്കുന്നതും പ്രതിഷേധാർഹം: വെൽഫെയർ പാർട്ടി

കരിപ്പൂർ എയർപോർട്ടിൽ നിന്നും ഷാർജ ദുബായ് വിമാനങ്ങൾ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം ആണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു . മൂന്ന് പതിറ്റാണ്ടായി സർവീസ് നടത്തുന്ന കരിപ്പൂർ എയർപോർട്ടിന് അന്താരാഷ്ട്ര പദവിക്ക് നിമിത്തമായ വിമാന സർവീസുകൾ ആണ് നിർത്തലാക്കുന്നത്. ഗള്‍ഫ് സെക്ടറിലേക്ക് ഏറ്റവും കൂടിയ ചാര്‍ജ് ഈടാക്കിയും സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തിയും കരിപ്പൂരിലെ യാത്രക്കാരെ നിരന്തരം ചൂഷണം ചെയ്യുകയാണ്. രാജ്യത്തിന്റെ വരുമാന സ്രോതസ്സുകൾ ആയ ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസികളെ പ്രതിസന്ധിയിൽ ആക്കുന്ന തീരുമാനത്തിൽ നിന്ന് പിന്മാറണം എന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വകാര്യ എയർപോർട്ടുകൾക്ക് വേണ്ടി കരിപ്പൂർ വിമാനത്താളത്തെ തകർക്കാനുള്ള ശ്രമം കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുകയാണ്, കേരളത്തിലെ മൂന്നു എയർപോർട്ടിലും സ്ഥാപിക്കാൻ പോകുന്ന സയൻസ് പാർക്ക് കരിപ്പൂരിന് ഒഴിവാക്കിയത് ഈ അവഗണനയുടെ തന്നെ ഭാഗമാണ്.

കേന്ദ്ര – കേരള സർക്കാറുകൾ പ്രവാസികളെ ചതിക്കുന്ന നിലപാടാണ് എന്നും സ്വീകരിച്ചു വന്നിട്ടുള്ളത്, കേരള സർക്കാർ
നിരവധി വാഗ്ദാനങ്ങള്‍ തുടരെ തുടരെ നല്‍കിയെങ്കിലും ഇവയൊന്നും നടപ്പിലാക്കാന്‍ സര്‍ക്കാറിനായില്ല.

കേരളത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കൾ കക്ഷിഭേദമന്യേ ഈ അവഗണനകൾക്കെതിരെ ശക്തമായി രംഗത്ത് വരണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, വഹാബ് വെട്ടം, നസീറ ബാനു, , ജാഫർ സി സി, ആരിഫ് ചുണ്ടയിൽ രജിത മഞ്ചേരി, നൗഷാദ് ചുള്ളിയൻ, ഇബ്രാഹിം കുട്ടി മംഗലം, ബിന്ദു പരമേശ്വരൻ, , ഖാദർ അങ്ങാടിപ്പുറം എന്നിവർ സംസാരിച്ചു.

ആരിഫ് ചുണ്ടയിൽ
സെക്രട്ടറി, വെൽഫെയർ പാർട്ടി മലപ്പുറം.

Print Friendly, PDF & Email

Related posts

Leave a Comment