ഇന്നസെന്റിന്റെ മരണ കാരണം ക്യാൻസർ അല്ലെന്ന് ഡോക്ടർ

ഡോക്ടറെ നൂറുശതമാനം വിശ്വസിച്ച് ചികിത്സ മുന്നോട്ടുകൊണ്ടുപോയ വ്യക്തിയാണ് ഇന്നസെന്റെന്ന് ഡോക്ടർ വി.പി.ഗംഗാധരൻ പറഞ്ഞു. രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എല്ലാ രോഗികളും പിന്തുടരേണ്ട പാഠമാണിതെന്ന് ഡോക്ടർ പറഞ്ഞു.

ചികിൽസയ്ക്കിടെ പലരിൽ നിന്നും ഒട്ടേറെ ഉപദേശങ്ങൾ ലഭിച്ചിരുന്നതായി ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ചിലർ മുള്ളൻചക്ക കഴിക്കാൻ പറയുന്നു, മറ്റുള്ളവർ പറയുന്നത് ഒറ്റമൂലി പരീക്ഷിക്കൂ, എല്ലാവരും പറയുന്നത് കേൾക്കും. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ സങ്കൽപ്പത്തിന് അപ്പുറമാണ്.

ഇന്നസെന്റ് വെറുമൊരു എട്ടാം ക്ലാസുകാരനല്ല. പിഎച്ച്ഡിക്കാർ പോലും ചെയ്യുന്ന മണ്ടത്തരങ്ങൾ കാണാറുണ്ട്. അതൊന്നും ഇന്നസെന്റ് ചെയ്തില്ല. ചികിത്സയ്ക്കായി അമേരിക്കയിലും പോയില്ല. ജ്യേഷ്ഠൻ അമേരിക്കയിൽ ഡോക്ടറായതിനാൽ എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് യുഎസിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ലോകത്തിന്റെ ഏത് കോണിൽ കിട്ടുന്ന ചികിത്സയും ഇന്ത്യയിലും കേരളത്തിലും കിട്ടുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

അദ്ദേഹം മരണപ്പെട്ടുവെന്ന് അറിഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു. കാൻസർ മൂലമാണോ ഇന്നസെന്റ് മരിച്ചത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്. എന്നാൽ കാൻസർ കാരണമായിരുന്നില്ല അദ്ദേഹത്തിന്റെ മരണമെന്ന് ഡോക്ടർ ഗംഗാധരൻ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News