സംഘ് പരിവാർ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം

മോദി – അമിത് ഷാ നേതൃത്വം നൽകുന്ന ഹിന്ദുത്വ കോർപ്പറേറ്റ് ഭരണകൂടത്തിനെതിരെ എല്ലാ ഭിന്നതകളും മാറ്റിവെച്ച് രാഷ്ട്രീയ മത ഭേദമന്യെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിതെന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി പറഞ്ഞു.

‘മോദി – അദാനി കൂട്ടുകെട്ട്, ഹിൻഡൻ ബർഗ് റിപ്പോർട്ടിലൂടെ അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങൾ’ വെൽഫെയർ പാർട്ടി നടത്തുന്ന ജനകീയ വിചാരണ കാമ്പയിൻ്റെ ഭാഗമായുള്ള ബുക്ക് ലെറ്റ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിന് സമാനമായ പോരാട്ടമാണ് രാജ്യത്ത് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കാബയിൻ്റെ ഭാഗമായി എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, പി ഉബൈദുല്ല, ടി.വി.ഇബ്രാഹീം, കെ.പി.സി.സി സെക്രട്ടറി അജയ് മോഹൻ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ അഷറഫ് കോക്കൂർ, മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം പ്രസിഡണ്ട് യൂസഫലി പി.പി, കുണ്ടോട്ടിമണ്ഡലം പ്രസിഡണ്ട് ജബ്ബാർ ഹാജി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി,ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നജ്മ തബ്ശീറ, യുവ കലാ സഹിതി മുൻ സംസ്ഥാന സെക്രട്ടറി എ.പി.അഹമ്മദ്, പു.ക.സ.ജില്ലാ വൈസ് പ്രസിഡണ്ട് സി.വാസുദേവൻ മാസ്റ്റർ, തുടങ്ങി ജില്ലയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും സന്ദർശിച്ചു .

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ,മുനീബ് കാരക്കുന്ന്, ഇബ്രാഹീം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, അഷ്റഫ് കെ കെ, അഷ്റഫലി കട്ടുപ്പാറ, മുഹമ്മദ് പൊന്നാനി,സമദ് വളവട്ടൂർ, അത്തീഖ് ശാന്തപുരം, സി.വി ഖലീൽ, സദറുദ്ദീൻ മലപ്പുറം എന്നിവർ വിവിധ സ്ഥലങ്ങളിലായി പങ്കെടുത്തു.

Print Friendly, PDF & Email

Related posts

Leave a Comment