നെൽ കർഷകരെ ഇനിയും പ്രയാസം പെടുത്തരുത്: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം :അങ്ങാടിപ്പുറം കൃഷി ഭവന്റെ കീഴിലുള്ള പാടശേഖരങ്ങളിൽ നിന്നും.2022 ഡിസംബർ, 10മുതൽ 2023 ഫെബ്രുവരി 9 വരെ സപ്ലൈകോ ശേഖരിച്ച നെല്ലിന്റ പൈസ ലഭിക്കാതെ കർഷകർ നട്ടം തിരിയുന്നു. മുൻപ് കേരളഗ്രാമീണ ബാങ്കിൽ നിന്നും കർഷകർക്ക്‌ പി. ആർ. എസ് ലോൺ വഴി നെല്ല് ശേഖരിച്ചു രണ്ടാമത്തെ ആഴ്ചയിൽ മുഴുവൻ പൈസയും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങൾ പിന്നിട്ടിട്ടും ഡിസംബർ 10ന്റെയും ഫെബ്രുവരി 9ന്റെയും ഇടയിൽ നെല്ല് നൽകിയ കർഷകർക്ക്‌ അവരുടെ പൈസ ലഭിച്ചിട്ടില്ല. ഇപ്പോൾ സപ്ലിയികോ പറയുന്നത് ഇവർക്ക് കേരളബാങ്കിൽ നിന്നും പി. ആർ എസ് ലോൺ നൽകാം എന്നാണ്. എന്നാൽ ലോൺ കിട്ടാൻ കർഷകർ കേരള ബാങ്കിൽ പുതിയ അക്കൗണ്ട്‌ തുടങ്ങണം. എന്നാൽ ഫെബ്രുവരി ക്ക്‌ശേഷം നെല്ല് സംഭരിച്ചവർക്ക് അവരുടെ അക്കൗണ്ട്‌ ഉള്ള കേരളഗ്രാമീണ ബാങ്കിൽ ക്യാഷ് വരുന്നുണ്ട്. ഡിസംബർ മാസത്തിൽ നെല്ല് നൽകിയ കർഷകർ ഇപ്പോൾ കേരളബാങ്കിൽ അക്കൗണ്ട്‌ എടുക്കാൻ നെട്ടോട്ടം ഓടുന്ന കാഴ്ച ആണ് ഉള്ളത്. ഇങ്ങനെ കർഷകരെ പ്രയാസ ത്തിൽ ആക്കുന്ന ഇടതു സർക്കാർ നയം തിരുത്താൻ തയ്യാറാകണം എന്ന് വെൽഫെയർ പാർട്ടി അങ്ങാടി പ്പുറം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് സെയ്താലി വലമ്പൂർ, സെക്രട്ടറി ശിഹാബ് തിരൂർക്കാട്, സക്കീർ അരിപ്ര, നസീമ മദാരി, ആഷിക് ചാത്തോലി എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News