കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

തലവടി:കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് പി.വി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ-ഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസണിൽ നിന്നും സംഭാവന സ്വീകരിച്ച് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ കമ്മിറ്റി മുൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, വർക്കിംങ്ങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹന്നൻ, പി.രാജൻ, രാധക്യഷ്ണൻ മുട്ടത്ത്,കലേശ്, കെ.മധു, പി.വി. ചാക്കോ, രാജമ്മ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. പി.കെ വർഗ്ഗീസ് കൺവീനർ ആയി 10 അംഗ വാർഡ് കമ്മിറ്റി രൂപികരിച്ചു.

ചില ആഴ്ചകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ആൽഫാ പാലീയേറ്റീവ് കെയർ ഹോം സർവ്വീസിൻ്റെ സേവനം കിടപ്പ് രോഗികൾക്ക് ആശ്വാസകരമാകുന്നു.ചികിത്സിച്ചു പൂർണ്ണമായും മാറ്റാനാകാത്ത കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കും വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ചലനശേഷി പരിമിതപെട്ടവർക്കും പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുവാനാണ് ഉദ്യേശിക്കുന്നത്.

തലവടി ,മുട്ടാർ, എടത്വ ,നിരണം, ഗ്രാമ പഞ്ചായത്ത് മേഖലയിലെ മുന്നൂറിൽപ്പരം കിടപ്പ് രോഗികൾക്ക് ആൽഫാ പാലിയേറ്റീവ് കെയറിൻ്റെ കുട്ടനാട് ലിങ്കിൻ്റെ സേവനം ആഴ്ചയിൽ ആറ് ദിവസം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സൗജന്യമായി ലഭ്യമാക്കുമെന്ന് സെക്രട്ടറി എം.ജി കൊച്ചുമോൻ അറിയിച്ചു.പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും യൂണിറ്റുകൾ രൂപികരിക്കാനാണ് അടുത്ത ലക്ഷ്യം.

കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ എടത്വ പഞ്ചായത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 3ന് രാവിലെ 10.30 ന് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗ്ഗീസ് നിർവഹിക്കും.പ്രസിഡൻ്റ് പി.വി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.

Print Friendly, PDF & Email

Leave a Comment

More News