ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 4 ചൊവ്വ)

ചിങ്ങം : ഈ ദിനത്തില്‍ നിങ്ങള്‍ വളരെ ഈര്‍ജസ്വലനും ഉത്സാഹമുള്ളവനുമായിരിക്കും. ഇത്‌ ജീവിതത്തിന്റെ എല്ലാ മേഖലയിലും വിജയിക്കുന്നതിന്‌ നിങ്ങളെ പ്രാപ്തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്‌. ഈ ദിനം നിങ്ങള്‍ ചെയുന്ന എല്ലാ കാര്യങ്ങളുടെയും സാമ്പത്തിക വശം നിങ്ങള്‍ പരിഗണിക്കും.

കന്നി : മികച്ചൊരു ദിനമായിരിക്കും ഇന്ന്‌. വൈകുന്നേരം ഏറ്റവും അടുപ്പമുള്ളവരെ സത്കരിക്കാനുള്ള അവസരം നിങ്ങള്‍ക്ക്‌ ലഭിക്കും. പ്രിയപ്പെടുവരോട നിങ്ങള്‍ എങ്ങനെ പെരുമാറിയാലും അത്‌ അവര്‍ കാര്യമാക്കില്ല.

തുലാം : ഇന്ന്‌ നിങ്ങളുടെ പ്രവര്‍ത്തികള്‍ പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ കൂടുതല്‍ മികവോടെ ഉരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന്‌ അംഗീകരിക്കലപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന്‌ മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതീക്ഷകള്‍ കൂടുതല്‍ വിജയത്തിലേക്ക്‌ നയിക്കുന്ന തരത്തില്‍ ഇന്ന്‌ നക്ഷത്രങ്ങള്‍ സ്വയം സ്ഥാനക്രമീകരണം നടത്തിയിട്ടുണ്ട്‌.

വൃശ്ചികം : ഇന്ന്‌ കാര്യങ്ങള്‍ എങ്ങനെയാണ്‌ സംഭവിക്കുന്നതെന്ന്‌ ഒരു ദീര്‍ഘദര്‍ശിയെ പോലെ നിങ്ങള്‍ക്ക്‌ മനസിലാക്കാന്‍ കഴിയും. നിങ്ങള്‍ പറയുന്നതില്‍ മാത്രം വിശ്വസിക്കുക. സ്വയം കേട്ട കാര്യങ്ങള്‍ മാത്രം വിശ്വസിക്കുക. അങ്ങനെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക്‌ ഒപ്പമുള്ള സമയം നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക.

ധനു : പ്രവര്‍ത്തിയില്‍ നിങ്ങള്‍ കാണിക്കുന്ന അനായാസതയും അനുകൂല സമീപനവും സഹപ്രവര്‍ത്തകര്‍ ആസ്വദിക്കും. നിങ്ങളുടെ സാമൂഹികമായ കഴിവും, പുഞ്ചിരിയും കൂടുതല്‍ തിളക്കമുള്ളതാക്കുക. സ്നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനാല്‍ വൈകുന്നേരം നിങ്ങള്‍ കൂടുതല്‍ ശാന്തനായിരിക്കും.

മകരം : അസാധ്യമായ നര്‍മബോധം നിങ്ങള്‍ക്ക്‌ ചുറ്റുമുള്ളവരെ ദിനം മുഴുവന്‍ സന്തോഷവാന്‍മാരാക്കും. ഭാവിയിലും നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്‌ ഇത്‌ മറ്റുള്ളവരെ പ്രേരിപ്പിക്കും. പ്രശ്നങ്ങള്‍ നിസാരമായി
പരിഹരിക്കാനുള്ള നിങ്ങളുടെ കഴിവും മറ്റുള്ളവരില്‍ മതിപ്പുളവാക്കും.

കുംഭം : നിങ്ങളുടെ ഏറ്റവും മികച്ച ദിനമായിരിക്കും ഇന്ന്‌. പ്രതിബദ്ധതയും കാര്യക്ഷമതയും നിറഞ്ഞ ദിനമായിരിക്കും. നിങ്ങളുടെ മികവ്‌ കൊണ്ട്‌ മറ്റുള്ളവരെ നിഷ്പ്രഭമാക്കും. ഉച്ചയ്ക്ക്‌ ശേഷം നിങ്ങള്‍ കൂടുതല്‍ ഉന്മേഷവാനാവുകയും മറ്റുള്ളവരുടെ ജോലി കൂടി പൂര്‍ത്തിയാക്കാന്‍ താത്പര്യപ്പെടുകയും ചെയ്യും. അനുമോദനങ്ങള്‍ക്ക്‌ നിങ്ങള്‍ പാത്രമാകും.

മീനം : നിങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിയമപരമായ തര്‍ക്കങ്ങള്‍ക്ക്‌ ഇന്നത്തെ ദിവസം ഒരു തൃപ്തികരമായ അവസാനം ഉണ്ടാകും. സാമ്പത്തികമായി നല്ല ദിനമായിരിക്കും ഇന്ന്‌. ഉച്ചയ്ക്ക്‌ ശേഷം നിങ്ങള്‍ കുടുംബകാര്യങ്ങളില്‍ വ്യാപ്യതനായിരിക്കും. വൈകുന്നേരങ്ങള്‍ സംഗീതം, നൃത്തം എന്നിവയാല്‍ സമ്പന്നമായിരിക്കും.

മേടം : ഇന്ന്‌ അസാമാന്യ മികവ്‌ നിങ്ങള്‍ക്ക്‌ അനുഭവപ്പെടും. എന്നിരുന്നാലും മിന്നുന്നതെല്ലാം പൊന്നല്ല എന്നത്‌ ഓര്‍മിക്കുക. ഇന്ന്‌ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാനായി അവരോടൊപ്പം കുറച്ച്‌ സമയം നിങ്ങള്‍ ചെലവഴിക്കും. നിങ്ങളുടെ വിജയത്തില്‍ സംഭാവന നല്‍കിയവരെ അംഗീകരിക്കുന്നത്‌ ഇന്ന്‌ നിങ്ങള്‍ക്ക്‌ ഗുണകരമാകും. നിങ്ങളുടെ കുട്ടികള്‍ക്ക്‌ സമ്മാനങ്ങളും വസ്ത്രങ്ങളും ഇന്ന്‌ നല്‍കേണ്ടി വരും.

ഇടവം : നിങ്ങള്‍ക്ക്‌ ചിന്തോദീപകവും അംഗീകാരം ലഭിക്കുന്നതുമായ ഒരു ദിനമാകും ഇത്‌. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തതില്‍ നിരാശപ്പെടരുത്‌. ഇന്നത്തോടെ എല്ലാം അവസാനിക്കില്ല എന്ന ചിന്ത മനസില്‍ ഉണ്ടാകണം. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം കാര്യങ്ങള്‍ മികച്ച രീതിയിലാകാന്‍ സഹായകമാകും.

മിഥുനം : ഈ ദിനം നിങ്ങള്‍ വളരെ ചിന്താനിമഗ്നനായിരിക്കും. ആനന്ദത്തിന്‌ വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം സഫലമാക്കപ്പെടും. പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ മികവ്‌ പ്രകടിപ്പിക്കാനാകും.

കര്‍ക്കടകം : നിങ്ങളുടെ അന്തസും അഭിമാനവും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കും. നിങ്ങളുടെ സ്വഭാവവും മഹാമനസ്കതയും പുതിയ ഉയരങ്ങള്‍ താണ്ടാന്‍ സഹായിക്കും. ആസ്വാദനത്തിനും മറ്റുമായി നിങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കും. ഉത്സാഹവും കളിചിരിയും നിറഞ്ഞ ഒരു ദിനമായിരിക്കും നിങ്ങളെ ഇന്ന്‌ തേടിയെത്തുക.

Print Friendly, PDF & Email

Leave a Comment

More News