പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ തൃശൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ പിടികൂടി

തൃശ്ശൂർ: പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ തൃശൂര്‍ റെയിൽവേ സ്‌റ്റേഷനിൽ ആര്‍ പി എഫ് പിടികൂടി. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് രണ്ടര ലിറ്റർ പെട്രോൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്‌സ്പ്രസിലാണ് സേവിയർ എത്തിയത്. ട്രെയിനില്‍ യുവാവിന്റെ വാഹനം ഉണ്ടായിരുന്നു. വാഹനം ട്രെയിനില്‍ കയറ്റുമ്പോൾ പെട്രോൾ പാടില്ലെന്ന് നിയമമുണ്ട്. ഇക്കാരണത്താലാണ് പെട്രോൾ കുപ്പിയിലാക്കി കൈവശം സൂക്ഷിച്ചതെന്നാണ് യുവാവ് പറയുന്നത്. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു

Print Friendly, PDF & Email

Leave a Comment

More News