തെരുവുകളിൽ പ്രക്ഷോഭങ്ങൾ നയിക്കേണ്ട സന്ദർഭം: സോളിഡാരിറ്റി ഇഫ്ത്വാർ മീറ്റ്

മലപ്പുറം : സംഘ്പരിവാർ ഭരണകൂടം രാജ്യത്ത് വംശഹത്യ പദ്ധതികളുമായി മുന്നോട്ട് പോയ സാഹചര്യത്തിൽ തെരുവുകൾതോറും യുവജനങ്ങൾ പ്രക്ഷോഭങ്ങൾ നയിക്കേണ്ട സന്ദർഭമാണ്. ഈ സന്ദർഭത്തിൽ യുവജന സംഘടനകൾ ഐക്യത്തോടെ ഈ രംഗത്ത് വരണമെന്നും സോളിഡാരിറ്റി ഇഫ്താർ മീറ്റ് ആവശ്യപ്പെട്ടു.

വിയോജിക്കാനുള്ള ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർത്തനമാന കാലത്ത് DISSENT is DEMOCRACY എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, ഭരണകൂടവേട്ട ഇരയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ,വ്യത്യസ്ത യുവജന സംഘടന ഭാരവാഹികൾ , ജില്ലയിലെ പ്രധാന മീഡിയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment