കാനഡയിലെ മർഖാം മസ്ജിദ് ആക്രമണം: വിദ്വേഷ കുറ്റകൃത്യത്തിന് ഇന്ത്യന്‍ വംശജനെതിരെ കേസ്

ടൊറന്റോ: വ്യാഴാഴ്ച ഒന്റാറിയോ പ്രവിശ്യയിലെ മർഖാം പ്രദേശത്തെ ഒരു പള്ളിയിൽ ഒരു ആരാധകന്റെ നേരെ വാഹനമോടിച്ച് ഭീഷണി മുഴക്കിയ സംഭവത്തിൽ കനേഡിയൻ പോലീസ് ഒരു പുരുഷനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. കൂടാതെ മതപരമായ അധിക്ഷേപങ്ങളും ഇയാള്‍ നടത്തിയതായി പോലീസ് ഞായറാഴ്ച പറഞ്ഞു.

വിദ്വേഷത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ, ഒന്റാറിയോ നഗരത്തിലെ പള്ളിയിൽ വെച്ച് അപകടകരമായ വാഹനമോടിച്ചതിന്, വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും മതപരമായ അധിക്ഷേപം നടത്തുകയും ചെയ്തതിന് 28 കാരനായ ഇന്ത്യൻ വംശജന്‍ ശരണ്‍ കരുണാകരനെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഒന്റാറിയോയിലെ മർഖാമിലെ ഡെനിസൺ സ്ട്രീറ്റിലുള്ള പള്ളിയിൽ ശല്യമുണ്ടാക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് ശരൺ കരുണാകരനെ വെള്ളിയാഴ്ച രാത്രി ടൊറന്റോയിൽ വച്ച് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കരുണാകരൻ വാഹനത്തിൽ മസ്ജിദിൽ പോയി ഒരു ആരാധകന്റെ നേരെ നേരിട്ട് ഭീഷണിപ്പെടുത്തുകയും മതപരമായ അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കനേഡിയൻ വ്യാപാര മന്ത്രി മേരി എൻജി സംഭവത്തെ അപലപിക്കുകയും വിദ്വേഷ കുറ്റകൃത്യം എന്ന് വിളിക്കുകയും കനേഡിയൻ സമൂഹത്തിൽ ഇതിന് സ്ഥാനമില്ലെന്ന് പറഞ്ഞു.

ടൊറന്റോയിൽ നിന്ന് 30 കിലോമീറ്റർ (18.6 മൈൽ) വടക്ക് മാർക്കാമിലെ മസ്ജിദിൽ വ്യാഴാഴ്ച ഒരാൾ പ്രവേശിച്ച് ഖുറാൻ കീറുകയും ആരാധകർക്ക് നേരെ അസഭ്യം പറയുകയും ചെയ്തതായി ഇസ്ലാമിക് സൊസൈറ്റി ഓഫ് മർഖാം (ഐഎസ്എം) പറഞ്ഞു. ഞായറാഴ്ച പുറത്തിറക്കിയ പോലീസ് പ്രസ്താവനയിൽ ഖുറാൻ കീറിയതായി പരാമർശിച്ചിട്ടില്ല.

ഇസ്‌ലാമിക വിശുദ്ധ മാസമായ റമദാനിൽ ആരാധകർ പള്ളികളിലേക്ക് ഒഴുകുമ്പോഴാണ് സംഭവം. മർഖമിലെ പള്ളിയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.

ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് ആക്രമണം, അപകടകരമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു. കേസിന്റെ വിചാരണ ചൊവ്വാഴ്ച ന്യൂമാർക്കറ്റിലെ ഒന്റാറിയോ സുപ്പീരിയർ കോടതിയിൽ നടക്കും.

“ഈ അക്രമത്തിനും ഇസ്‌ലാമോഫോബിയയ്ക്കും ഞങ്ങളുടെ കമ്മ്യൂണിറ്റികളിൽ സ്ഥാനമില്ല,” സംഭവത്തോടുള്ള പ്രതികരണത്തിൽ പ്രാദേശിക പാർലമെന്റ് അംഗമായ കനേഡിയൻ വ്യാപാര മന്ത്രി പറഞ്ഞു.

“മർഖാം പള്ളിയിൽ നടന്ന അക്രമാസക്തമായ വിദ്വേഷ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞതിൽ ഞങ്ങൾ വളരെയധികം വിഷമിച്ചു, അവിടെ ഒരു വ്യക്തി അപകീർത്തിപ്പെടുത്തുകയും ഖുറാൻ കീറുകയും വാഹനമുപയോഗിച്ച് വിശ്വാസികളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു,” നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്‌ലിംസ് (എൻസിസിഎം) ട്വിറ്ററിൽ കുറിച്ചു.

Print Friendly, PDF & Email

Leave a Comment

More News