ദൈവത്തെ നേരിട്ട് കാണാന്‍ പട്ടിണി ആരാധന: വനം കൂട്ടക്കൊലയുമായി കെനിയൻ പാസ്റ്റർക്ക് ബന്ധമുണ്ടെന്ന് പ്രോസിക്യൂട്ടർമാർ

“ഷാകഹോല വനം കൂട്ടക്കൊല” എന്ന് വിളിക്കപ്പെടുന്ന കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയ ഡസൻ കണക്കിന് ആളുകളുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഉന്നത കെനിയൻ പാസ്റ്റർ വെള്ളിയാഴ്ച കോടതിയിൽ ഹാജരായി.

ന്യൂ ലൈഫ് പ്രെയർ സെന്ററിന്റെയും ചർച്ചിന്റെയും തലവനായ എസെക്കിയേൽ ഒഡെറോയെ വ്യാഴാഴ്ച തീരദേശ പട്ടണമായ മാലിന്ദിയിൽ വെച്ച് അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ അനുയായികളെ കൂട്ടക്കൊല ചെയ്തതിന് ഉത്തരവാദികളാക്കുകയും ചെയ്തു.

പട്ടിണി കിടന്നാൽ സ്വർഗത്തിൽ പോകുമെന്നും അവിടെ എത്തിയാൽ ദൈവത്തെ നേരിൽ കാണാമെന്നും പോൾ എന്തെംഗെ എന്ന മതപ്രഭാഷകൻ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് പട്ടിണി കിടന്നവരാണ് മരിച്ചു വീണത്. കിഴക്കൻ കെനിയയിലെ ഷക്കഹോല വനത്തിലെ 800 ഏക്കർ പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

മരിച്ചവരിൽ ഭൂരിഭാഗവും ആഴം കുറഞ്ഞ ശവക്കുഴികളിലാണ് ഉണ്ടായിരുന്നത് കുറച്ച് ആളുകളെ ജീവനോടെയും മെലിഞ്ഞ് അസ്ഥികൂടരൂപത്തിലും കണ്ടെത്തിയിട്ടുണ്ട്.800 ഏക്കറോളം വിശാലമായ വനത്തിൽ കൂടുതൽ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മതപ്രഭാഷകനായ പോൾ മക്കെൻസിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾ കുറ്റം നിഷേധിച്ചു. മക്കെൻസിയുടെ അടുത്ത അനുയായികളടക്കം ആറു പേരും പോലീസ് കസ്റ്റഡിയിലാണ്. 2019ൽ തൻറെ സംഘടനയെ പിരിച്ചുവിട്ടിരുന്നുവെന്നാണ് മക്കെൻസിയുടെ വിശദീകരണം.

Print Friendly, PDF & Email

Leave a Comment

More News