തൊഴിൽ അന്വേഷണ ശിൽപശാല

മലപ്പുറം: തൊഴിൽ അന്വേഷകർക്കായി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി തൊഴിൽ അന്വേഷണ ശിൽപശാല സംഘടിപ്പിക്കുന്നു. മെയ് 7 ന് ഞായറാഴ്ച്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 1 മണി വരെ മലപ്പുറം മലബാർ ഹൗസിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ജോബ് ഗൈഡൻസ് ട്രെയിനറും ദുബൈയിലെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിൽ എച്.ആർ അഡ്മിനിസ്ട്രേറ്ററുമായ ജൗഹർ അലിയും പ്രമുഖ കരിയർ ട്രെയ്നറും മിഷൻ സി ത്രീ ഡൽഹിയിൽ ഗ്രോത്ത് ക്യൂറേറ്ററുമായ അജ്മൽ ട്ടി.പി യും സെഷനുകൾ അവതരിപ്പിക്കും.

മികച്ച സി.വി എങ്ങനെ തയ്യാറാക്കാം, ജോലി അന്വേഷണത്തിനുള്ള ടിപ്സ്, ഇന്റവ്യൂവിൽ ശ്രദ്ധി‌ക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിലായിരിക്കും സെഷനുകൾ നടക്കുക. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.bit.ly/jobhunt01 എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8848880742 എന്ന നമ്പറിൽ ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News