യുഎസ് മാളിൽ 2 ഇന്ത്യൻ സഹോദരങ്ങൾ വെടിയേറ്റ് മരിച്ചു; ജോബൻപ്രീത് സിംഗ് അറസ്റ്റിൽ: പോലീസ്

ഒറിഗോണ് :ഒറിഗോണിൽ പോർട്ട്‌ലാൻഡ് നഗരത്തിലെ ഒരു സ്ട്രിപ്പ് മാൾ പാർക്കിംഗ് സ്ഥലത്ത് 20 വയസുള്ള 2 ഇന്ത്യൻ വംശജരായ സഹോദരങ്ങൾ വെടിയേറ്റ് മരിച്ച ഞെട്ടിക്കുന്ന സംഭവത്തിൽ, ഇന്ത്യക്കാരനായ ജോബൻപ്രീത് സിംഗിനെ (21) അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബുധനാഴ്ചയായിരുന്നു.സംഭവം.

കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും കൊല്ലപ്പെട്ട രണ്ടുപേരും തന്റെ ബന്ധുക്കളാണെന്ന് വിശ്വസിക്കുന്നതായി മാളിനു കുറുകെയുള്ള ഒരു പുകയില കടയുടെ ഉടമ കമൽ സിംഗ് പറഞ്ഞു. രണ്ടുപേരും സഹോദരങ്ങളാണെന്നും 20 വയസ്സുള്ളവരാണെന്നും സിംഗ് പറഞ്ഞു.

ജോബൻപ്രീത് സിംഗിനെ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് രണ്ട് കേസുകളിൽ സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്ത് തടങ്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പോലീസ് വ്യാഴാഴ്ച പറഞ്ഞു.രണ്ട് കൊലപാതകക്കുറ്റങ്ങളിലും നിരപരാധിയാണെന്ന പ്രാഥമിക ഹരജിയിൽ അദ്ദേഹം ഒരു വിചാരണ കോടതിയിൽ ഹാജരായി വാദിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment