ആൾക്കൂട്ട കൊലപാതകം; കുറ്റക്കാർക്കെതിരെ നടപടി എടുക്കുക – വെൽഫെയർ പാർട്ടി

മലപ്പുറം : ആൾക്കൂട്ട കൊലപാതകം കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളികൾക്ക് നേരെ നടന്ന ഈ ആക്രമണം മലയാളിയുടെ അവരോടുള്ള അപരബോധത്തിന്റെ കൂടി പ്രതിഫലനമാണ്. നിയമം ജനങ്ങൾ കയ്യിലെടുക്കാൻ തുടങ്ങിയാൽ അരാജകത്വമാണ് ഉണ്ടാവുക. ഇത്തരം ആൾക്കൂട്ട കൊലപാതങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News