വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ സീനിയർ അംഗങ്ങളെ ആദരിക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി: മലങ്കര ഓർത്തഡോക്സ്‌ സഭയിലെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകകളിൽ ഒന്നായ വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ 2023 June 10ന് സീനിയർ അംഗങ്ങളെ ആദരിക്കുന്നു.

ഇടവകയിലെ ആത്‌മീയ സംഘടനകളായ മെൻസ് ഫോറം, മാർത്ത മറിയം സമാജം, എംജിഒസിസം, സൺ‌ഡേ സ്കൂൾ എന്നിവർ ഏകോപിച്ചു നടത്തുന്ന ചടങ്ങിൽ വികാരി ഫാദർ കെ.ഓ. ചാക്കോ (റെജി അച്ചൻ ) അധ്യക്ഷൻ ആയിരിക്കും.

ജൂൺ പത്തിന് ശനിയാഴ്ച നാലുമണിക്ക് കൂടുന്ന സമ്മേളനത്തിൽ ഇടവകയിലെ അറുപത്തഞ്ചു വയസിനു മുകളിൽ പ്രായമുള്ള നാല്പത്തിരണ്ടോളം അംഗങ്ങളെ ആദരിക്കുമെന്ന്‌ കോഓർഡിനേറ്റർ തോമസ് വറുഗീസ് അറിയിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment