സ്കൂൾ വിദ്യാർഥിനിയെ ബസ്സില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർക്ക് 6 വർഷം കഠിനതടവും 35,000 രൂപ പിഴയും

തൃശൂർ: ബസ് യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ആറ് വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ.

അ​യ്യ​ന്തോ​ള്‍ ഊ​ര​മ്പ​ത്ത് വീ​ട്ടി​ല്‍ ദീ​പേ​ഷ് കൃ​ഷ്ണ​യെ​യാ​ണ്​ തൃ​ശൂ​ര്‍ അ​തി​വേ​ഗ സ്പെ​ഷ​ല്‍ കോ​ട​തി (പോ​ക്സോ -ര​ണ്ട്) ജ​ഡ്ജി ജ​യ പ്ര​ഭു ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം നാ​ല്​ മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022 ആ​ഗ​സ്റ്റ്​ 15 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ ദി​വ​സം ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച​താ​യാ​ണ്​ കേ​സ്.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​എ. സു​നി​ത ഹാ​ജ​രാ​യി. തൃ​ശൂ​ര്‍ വെ​സ്റ്റ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ കെ.​എ​ന്‍. വി​ജ​യ​ൻ ര​ജ​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ആ​ര്‍.​എ​സ്. വി​ന​യ​നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

Print Friendly, PDF & Email

Leave a Comment

More News