കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കത്തിച്ചു; ഒരു ബോഗി കത്തിനശിച്ചു

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന തീവണ്ടി വ്യാഴാഴ്ച പുലർച്ചെ 1.25ഓടെ തീ പിടിച്ചു. 16306-ാം നമ്പർ കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്റെ ജനറൽ കോച്ചിലാണ് തീപിടിത്തമുണ്ടായത്.

സ്റ്റേഷൻ മാസ്റ്ററും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി പുലർച്ചെ 2.20ഓടെ തീ അണച്ചു. മറ്റു കോച്ചുകൾ ഉടൻ വേർപെടുത്തിയതിനാൽ തീവണ്ടിയുടെ മറ്റു ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. രാവിലെ 5.10-നാണ് എക്‌സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്. രാത്രി 11.45ഓടെ ട്രെയിൻ യാത്ര അവസാനിപ്പിച്ചിരുന്നു.

തീപിടുത്തത്തിൽ എക്‌സ്‌പ്രസിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനാണ് ഇപ്പോൾ തീ പിടിച്ചത്. തീപിടുത്തമുണ്ടായ ബോഗി പൂർണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് അഗ്നിശമന സേന ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. മറ്റ് ബോഗികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ട്രെയിനിൽ തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമനസേനയുടെ വാഹനങ്ങൾ ഇവിടേക്ക് എത്താൻ തടസ്സമുണ്ടായതും പ്രതിസന്ധിക്ക് കാരണമായി. ഇന്ന് ഉച്ചയ്ക്കാണ് ട്രെയിൻ സർവീസ് നടത്തേണ്ടിയിരുന്നത്.

അതേസമയം, തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒരാൾ കാനുമായി ട്രെയിനിന്റെ സമീപത്ത് കൂടി നടന്ന് പോകുന്നതും എക്സ്പ്രസിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News