ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ:ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, “പ്സാമോഫൈൽ” എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത് ദേശീയ സ്പെല്ലിംഗ് ബീ സമ്മാനമായ 50000 യുഎസ് ഡോളറും നേടി..വിർജീനിയയിലെ ആർലിംഗ്ടണിൽ നിന്നുള്ള 14 കാരിയായ ഷാർലറ്റ് വാൽഷാണ് റണ്ണർ അപ്പ്.  മേരിലാൻഡിലെ നാഷണൽ ഹാർബറിലാണ്  മത്സരവേദി ഒരുക്കിയിരുന്നത് .1925-ലാണ് നാഷണൽ സ്പെല്ലിംഗ് ബീ ആരംഭിച്ചത്.

ഷായുടെ മാതാപിതാക്കൾ വികാരഭരിതരായി, നാല് വർഷമായി താൻ ഇതിനായി തയ്യാറെടുക്കുകയാണെന്ന് അമ്മ പറഞ്ഞു. ലോകമെമ്പാടുമുള്ള 11 ദശലക്ഷം ആളുകൾ അക്ഷരവിന്യാസ മത്സരങ്ങളിൽ പ്രവേശിച്ചതിന് ശേഷം പതിനൊന്ന് വിദ്യാർത്ഥികൾ ഫൈനലിൽ പ്രവേശിച്ചു.പ്രാഥമിക റൗണ്ടുകൾ ചൊവ്വാഴ്ച ആരംഭിച്ചു  ക്വാർട്ടർ ഫൈനലുകളും സെമിഫൈനലുകളും ബുധനാഴ്ച നടന്നു.

കോവിഡ് -19 പാൻഡെമിക് കാരണം, മത്സരം 2020-ൽ റദ്ദാക്കപ്പെട്ടു, യുഎസിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ വിദ്യാഭ്യാസ പരിപാടിയായി കണക്കാക്കപ്പെടുന്ന സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ 2021-ൽ പക്ഷേ കുറച്ച് മാറ്റങ്ങളോടെതിരിച്ചെത്തുകയായിരുന്നു 

Print Friendly, PDF & Email

Leave a Comment

More News