മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കുക: മലപ്പുറം അവകാശ സംരക്ഷണ സമിതി

മലപ്പുറം: ഹയർ സെക്കന്ററി മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നടപടി സംസ്ഥാന സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് മലപ്പുറം അവകാശ സംരക്ഷണ സമിതി.
ഒന്നര പതിറ്റാണ്ടിലധികമായി പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ജില്ലയിൽ ലഭ്യമല്ല. ഇത് ശാശ്വതമായി പരിഹരിക്കാൻ പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ ഉണ്ടാകുന്ന വിധം പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അത് നടപ്പിലാക്കാതെ 30 ശതമാനം വരെ സീറ്റു വർധിപ്പിക്കുന്ന അശാസ്ത്രീയ രീതിയാണ് സർക്കാർ ഈ വർഷവും സ്വീകരിച്ചത്. ഈ വർധനവിന് ശേഷവും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ ലഭ്യമാവില്ല.
മലബാർ മേഖലയുടെ പ്ലസ് വൺ സീറ്റ് പ്രശ്‌നം പഠിക്കാനായി സർക്കാർ നിയോഗിച്ച കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറാവണം.

ഉന്നത വിദ്യാഭ്യാസ രംഗത്തും മലപ്പുറത്ത് പൊതുമേഖലയിൽ കോളേജുകളും കോഴ്‌സുകളും കുറവാണ്. ഒരു സർക്കാർ എഞ്ചിനീയറിങ് കോളേജ് പോലും ജില്ലയിലില്ല. പ്ലസ് ടു മികച്ച ഗ്രേഡോടെ പാസാകുന്ന മിടുക്കരായ വിദ്യാർഥികൾക്ക് ബിരുദ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് ജില്ലയിലുളളത്. ഇതെല്ലാം പരിഹരിക്കാനുളള സ്‌പെഷൽ മലപ്പുറം വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും മലപ്പുറം അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

പൊതുപ്രസ്താവനയിൽ ഒപ്പ് വെച്ചവർ:
1. പി. അബ്ദുൽ ഹമീദ് എം.എൽ.എ.
2. പി. ഉബൈദുല്ല എം.എൽ.എ.
3. എം.കെ. റഫീഖ
4. റിയാസ് മുക്കോളി
5. ഉസ്മാൻ താമരത്ത്
6. നൗഷാദ് അരീക്കോട്
7. ഡോ. ഫൈസൽ ഹുദവി
8. നാസർ കീഴുപറമ്പ്
9. സലിം മമ്പാട്
10. മുഹമ്മദലി പുളിക്കൽ
11. ഡോ. യഹ്‌യാ ഖാൻ
12. ഹാരിസ് കായക്കൊടി
13. ഡോ. സി.എച്ച്. സക്കരിയ്യ
14. അഡ്വ. പി.എ. പൗരൻ
15. കെ.പി. ഇസ്മായിൽ
16. ഫായിസ കരുവാരക്കുണ്ട്
17. ഫസലുദ്ദീൻ
18. സോയ ജോസഫ്
19. പ്രഭാഷ് കോട്ടക്കൽ
20. ജംഷീൽ അബൂബക്കർ
21. ആദിൽ നസീഫ്
22. ഡോ. ബാസിത്
23. ബഷീർ ഹാജി മങ്കട
24. സലാം മാസ്റ്റർ
25. ഡോ. നീലീന മോഹൻകുമാർ
26. അഡ്വ. അൻഷിദ്
27. ഡാനിഷ് കെ.ഇസഡ്.
28. തഹ്സീം
29. സക്കരിയ്യ
30. മുഹ്‌സിൻ പരാരി
31. ഡോ. എം.ബി. മനോജ്
32. ഡോ. കെ.എസ്. മാധവൻ
33. ഡോ. ആസാദ്
34. പി. സുരേന്ദ്രൻ
35. സമീർ ബിൻസി
36. ഡോ. വി. ഹിക്മത്തുല്ല
37. ഡോ. ജമീൽ അഹമ്മദ്
38. ഡോ. സാദിഖ് മമ്പാട്
39. ഡോ. ബദീഉസ്സമാൻ
40. സമീൽ ഇല്ലിക്കൽ
41. സുന്ദർരാജ് മലപ്പുറം
42. ആയിഷ റെന്ന
43. എം. അബ്ദുൽ മജീദ്
44. ശരീഫ് കുറ്റൂർ
45. ഹരിപ്രിയ
46. ചിത്ര നിലമ്പൂർ
47. അക്ഷയ് കുമാർ
48. കെ.വി. സഫീർ ഷാ
49. അഡ്വ. അമീൻ ഹസ്സൻ
50. എൻ.പി. ചിന്നൻ
51. ഭാസ്‌കരൻ പി.പി.
ഇബ്‌റാഹീം കുട്ടി മംഗലം (കൺവീനർ)
ഫോൺ: 95673 66204, 94474 08987

Print Friendly, PDF & Email

Leave a Comment

More News